ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഗർഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്.
മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യയും അർജുനും. ”ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത് പുതിയൊരു ജീവൻ ഉള്ളിൽ വളരുമ്പോൾ; ഒരു ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേൾക്കുമ്പോൾ, ഒരു ചെറിയ കിക്ക് അവൾ ഒരിക്കലും തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കുമ്പോൾ,” ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സൗഭാഗ്യ കുറിച്ചു. നിന്നെ കയ്യിലെടുക്കാൻ കൊതിയോടെ കാത്തിരിക്കുന്നുവെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്.
ഗർഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സൗഭാഗ്യയും അർജുനും ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുള്ള കാലമാണെന്ന് സൗഭാഗ്യ പറഞ്ഞു. ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അർജുൻ പറഞ്ഞത്.
2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്ജ്ജുന് സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും.
Read More: ഗർഭകാലം അത്ര എളുപ്പമല്ല, ഒരു കുഞ്ഞ് മതിയെന്നാണ് ആഗ്രഹമെന്ന് സൗഭാഗ്യയും അർജുനും