തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഏതാനും ദിവസം മുൻപായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ സൗഭാഗ്യ സോഷ്യൽ മീഡിയ പേജിലൂടെ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിലൂടെ തങ്ങളുടെ ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും.
ഗർഭകാലം അത്ര എളുപ്പമുള്ളതല്ലെന്നാണ് സൗഭാഗ്യയും അർജുനും പറയുന്നത്. സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുള്ള കാലമാണെന്ന് സൗഭാഗ്യ പറഞ്ഞു. ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അർജുൻ പറഞ്ഞത്.
നിറവയറുമായുള്ള സൗഭാഗ്യയുടെ ഡാൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ ഡാന്‍സ് ദിവസേനയുള്ള ആക്ടിവിറ്റി പോലെയാണെന്നും പ്രത്യേകമായൊരു എഫര്‍ട്ട് അതിന് കൊടുക്കുന്നതായി തോന്നിയിട്ടില്ലെന്നും തറയൊക്കെ എന്നും അടിച്ച് വാരി തുടക്കുന്നത് പോലെയാണെന്നുമായിരുന്നു മറുപടി.
രണ്ടാമത്തെ കുട്ടി എപ്പോഴാണ് എന്ന് അവതാരക തമാശരൂപേണ ചോദിച്ചപ്പോൾ ഒരു കുഞ്ഞ് മതിയെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞാന്‍ ജനിച്ചത് ഏക മകളായിട്ടാണ്. അതുകൊണ്ട് എനിക്കും ഒരു കുഞ്ഞ് മാത്രം മതി എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. അര്‍ജുന്റെ കുടുംബത്തില്‍ രണ്ട് മക്കള്‍ ഉണ്ടല്ലോയെന്ന് അവതാരക ചോദിച്ചപ്പോൾ രണ്ട് മക്കളുണ്ടെങ്കില്‍ ചെലവ് കൂടുമെന്നും അതുകൊണ്ടാണ് ഒരു കുട്ടി മതിയെന്ന് അര്‍ജുനും തമാശരൂപേണ പറഞ്ഞു.
Read More: അതൊരു മനോഹര ദിവസമായിരുന്നു, സന്തോഷത്താൽ പുഞ്ചിരിച്ച് സൗഭാഗ്യ; വളക്കാപ്പ് ചിത്രങ്ങൾ