ആ നഷ്ടം നികത്താനാവില്ല; കുടുംബത്തിലെ രണ്ട് അപ്രതീക്ഷിത മരണങ്ങളെ കുറിച്ച് സൗഭാഗ്യ

അപ്രതീക്ഷിതമായി കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങളുടെ നടുക്കത്തിലാണ് സൗഭാഗ്യയും അർജുനും

sowbhagya venkitesh, arjun somasekhar, arjun somasekhar father death, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ

സോഷ്യൽ മീഡിയയുടെ സെലിബ്രിറ്റി ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. ഇപ്പോഴിതാ, അപ്രതീക്ഷിതമായി കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങളുടെ നടുക്കത്തിലാണ് അർജുനും സൗഭാഗ്യയും. അർജുന്റെ പിതാവും സഹോദരന്റെ ഭാര്യയുമാണ് വിട പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ഈ വിയോഗവാർത്ത പങ്കു വച്ചിരിക്കുന്നത്.

“ശേഖർ ഫാമിലി. ഒരിക്കൽ സന്തോഷമുള്ള, ഒരു സമ്പൂർണ്ണ കുടുംബമായിരുന്നു. ജീവിതമെന്നത് പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങൾക്ക് കുടുംബത്തിലെ നെടുംതൂണായ രണ്ടുപേരെ നഷ്ടപ്പെട്ടിരിക്കുന്നു, ഭർത്തൃപിതാവിനെയും ചേട്ടത്തിയമ്മയേയും. നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടു വരാൻ തീർച്ചയായും നമുക്ക് കഴിയില്ല, എന്നാൽ നമ്മോടൊപ്പമുള്ളവരെ സംരക്ഷിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ,” സൗഭാഗ്യ കുറിക്കുന്നു.

ടെലിവിഷൻ താരങ്ങളായ അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, ആര്യ എന്നിവരെല്ലാം അനുശോചനം അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh about husband arjun somasekhar s father and sister in law death

Next Story
സജിനൊപ്പമുള്ള ചിത്രങ്ങളുമായി ഷഫ്ന; ശിവൻ ചേട്ടൻ ഇത്രയും റൊമാന്റിക് ആണോ എന്ന് ആരാധകർSanthwanam, Sajin, Sajin and Shafna, Santhwanam sivan, Santhwanam sivan name, Santhwanam sivan photos, Sajin photos, സാന്ത്വനം, സാന്ത്വനം ശിവൻ, സജിൻ, ഷഫ്ന
The moderation of comments is automated and not cleared manually by malayalam.indianexpress.com