/indian-express-malayalam/media/media_files/uploads/2023/07/Soorya-J-Menon.jpg)
സൂര്യ മേനോൻ
ബിഗ് ബോസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോൻ. ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ സെൻസേഷൻ ഉണ്ടാക്കിയ മത്സരാർത്ഥി കൂടിയായിരുന്നു. വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസ് ഷോയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്നാണ് സൂര്യ പറയുന്നത്.
"ബിഗ് ബോസിലേക്കു പോവും മുൻപ് രണ്ടു സീസണും കണ്ടുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. അതിന് അകത്ത് എന്താണ് നടക്കുന്നതെന്നറിയാൻ വലിയ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. പക്ഷേ ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു കഴിഞ്ഞു. അതിനു ശേഷം എനിക്ക് ആ ഷോയോട് ഒരു ഇഷ്ടക്കുറവു വന്നു. അവിടുന്നു ഇറങ്ങി കഴിഞ്ഞതോടെ അതിനോടൊരു മടുപ്പു ഫീലു ചെയ്തു തുടങ്ങി," സൂര്യ പറയുന്നു.
"പല കാര്യങ്ങളും പുറത്തുവന്നില്ല. എന്റെ നെഗറ്റീവ് വശങ്ങൾ മാത്രമാണ് പുറത്തു വന്നത്. ഞാനെന്തു കൊണ്ട് അങ്ങനെ ചെയ്തു എന്ന കാര്യം ഹിഡൻ ആയിരുന്നു. അന്ന് ലൈവ് ഉണ്ടായിരുന്നില്ലല്ലോ. പക്ഷേ ഇപ്പോഴും ബിഗ് ബോസ് എന്ന ഷോയോട് ഞാൻ നന്ദിയുള്ള ആളാണ്. കൂടുതൽ ആളുകളിലേക്ക് എനിക്കെത്താൻ പറ്റിയത് ആ ഷോ വഴിയല്ലേ."
"അനാവശ്യപരമായ കുറേ ട്രോളുകളൊക്കെ വന്നത് സങ്കടമായി. നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ട്രോളുകളായി വന്നത്. കുറേ നാൾ ഞാൻ ഡിപ്രഷൻ മോഡിലായിരുന്നു. അതോടെ ഷോയോട് മടുപ്പായി തുടങ്ങി. ഞാൻ വളരെ പ്രാർത്ഥിക്കുന്ന ആളാണ്, ഇമോഷണലി വീക്കാണ്. അതൊക്കെ ട്രോളുകളായി മാറി. ഞാൻ കരഞ്ഞാലും ചിരിച്ചാലും ദേഷ്യപ്പെട്ടാലുമൊക്കെ കുറ്റം. എല്ലാറ്റിനും ട്രോൾ വരാൻ തുടങ്ങി. ഇനിയെന്തു വന്നാലും കുഴപ്പമില്ല, കേൾക്കാവുന്നതിന്റെ മാക്സിമം കേട്ടു. അതെനിക്കൊരു എനർജി തന്നിട്ടുണ്ട്. തളരാതെ മുന്നോട്ടുപോവാനുള്ള വാശിയാണ് ആ കാലഘട്ടം തന്നത്."
അന്നു കൂടെ ഉണ്ടായിരുന്ന എല്ലാവരോടും ഇപ്പോൾ ഹായ്- ബൈ റിലേഷൻഷിപ്പു മാത്രമേ സൂക്ഷിക്കുന്നുള്ളൂ എന്നും സൂര്യ കൂട്ടിച്ചേർത്തു.
സൂര്യ എഴുതി അഭിനയിച്ച ആദ്യ പടമായ നറുമുഗൈ റിലീസിനൊരുങ്ങുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.