ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായി ഒടുവിൽ സീരീയൽ താരമായി മാറിയ നടനാണ് സൂരജ് സൺ ആണ്. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ ദേവ് എന്ന നായകകഥാപാത്രം സൂരജിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.
ഇപ്പോഴിതാ, തനിക്ക കോവിഡ് ആണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് സൂരജ്. “പണ്ടുകാലങ്ങളിൽ പ്രമേഹരോഗം എന്ന് പറഞ്ഞാൽ ഒരു പത്രാസുള്ള അസുഖം ആയിരുന്നു. അതു വരുന്നതും സാധാരണക്കാരന് അല്ല വലിയ വലിയ ആൾക്കാർക്ക്.. പക്ഷേ കോവിഡ് അങ്ങനെയെല്ല. വലിയ പത്രാസുള്ള രോഗം ഒന്നുമല്ല, ഉള്ള പത്രാസ് ഇല്ലാതാകും.. എനിക്ക് കോവിഡ് ആണെന്ന് പറഞ്ഞ് ഒരുപാട് ന്യൂസുകൾ ഞാൻ കണ്ടു ദൈവം സഹായിച്ചിട്ട് ഈ സമയം വരെ കോവിഡ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞദിവസം ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവ് ആണ്. ഇനി ഫെയ്ക്ക് ന്യൂസുകൾ കേട്ട് ആരും ഒന്നും ചിന്തിക്കേണ്ട. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും എന്റെ കൂടെ ഉണ്ടാവും എന്ന വിശ്വാസം എനിക്കുണ്ട്,” ഇൻസ്റ്റഗ്രാം കുറിപ്പിൽ സൂരജ് പറയുന്നു.
View this post on Instagram
ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’യിൽ നായകനായാണ് സൂരജ് അഭിനയിക്കുന്നത്. മനീഷ മഹേഷാണ് നായിക കൺമണിയായി എത്തുന്നത്. അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,അംബിക തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്.
Read more: ‘കുക്കൂ… കുക്കൂ…’ ഗാനവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജീവയും കൺമണിയും; വീഡിയോ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook