scorecardresearch
Latest News

പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയോ? വേദനയോടെ ആ വിവരം പങ്കു വച്ച് സൂരജ്

ദീർഘ ദൂരം വാഹനം ഓടിച്ചതുകൊണ്ടാവുമെന്നാണ് കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി

sooraj, ie malayalam

മിനിസ്ക്രീൻ പ്രേക്ഷക പ്രീതി നേടി മുന്നേറുന്നതിനിടെയാണ് പാടാത്ത പൈങ്കിളി പരമ്പരയിൽനിന്നും പെട്ടെന്ന് നായകൻ പിന്മാറുന്നത്. നായകനായ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സൂരജിനെ കുറച്ചു എപ്പിസോഡുകളിൽ കാണാതായതോടെയാണ് താരം പിന്മാറിയതായുളള വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്. സൂരജിന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് ആരാധകർ താരത്തിന് മെസേജുകൾ അയച്ചു തുടങ്ങി. ”എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ്, ആ സമയം എനിക്ക് തരണം. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല,” എന്നാണ് സൂരജ് ഇതിനോട് പ്രതികരിച്ചത്.

ഇപ്പോഴിതാ പരമ്പരയിൽനിന്നും പിന്മാറിയതിന്റെ കാരണം ആരാധകരോട് പറഞ്ഞിരിക്കുകയാണ് സൂരജ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തിയത്. സീരിയലിന്റെ ഷെഡ്യൂൾ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ചെറിയ നടുവേദന ഉണ്ടായിരുന്നതായി സൂരജ് പറയുന്നു.

ദീർഘ ദൂരം വാഹനം ഓടിച്ചതുകൊണ്ടാവുമെന്നാണ് കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോഴാണ് ബാക്ബോണിൽ ചെറിയ പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണ്ണ വിശ്രമവും ചികിത്സയുമാണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനിക്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദേശിയ്ക്കുകയായിരുന്നു . ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂവെന്ന് സൂരജ് വ്യക്തമാക്കി.

Read More: ബിഗ് ബോസിലേക്ക് പോകുമോ? കുടുംബ വിളക്ക് നിർത്തിയോ? രണ്ടിനും അമൃതയ്ക്ക് ഒരൊറ്റ മറുപടി

ആരാധകർക്ക് സന്തോഷമേകുന്നൊരു കാര്യവും സൂരജ് പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴത്തേത് താൽക്കാലിക ഇടവേള മാത്രമാണെന്നും കൂടുതൽ കരുത്തോടെ താൻ മടങ്ങി വരുമെന്നും താരം ആരാധകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

സൂരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമസ്കാരം, നമ്മൾ കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി. ദേവ എവിടെയാണ്, എവിടെ പോയി, എന്താണ് ഇപ്പോൾ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂരിലെ പാനൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ലഭിച്ച ഊർജം. അഭിനയമോഹവുമായി നടന്ന സൂരജ് എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരി ലാൻഡ് എന്ന നിർമ്മാണ കമ്പനിയുമാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകൻ സുധീഷ് ശങ്കർ സാർ എനിക്ക് ഗുരുവാണ്. ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. ഇനി നിങ്ങൾ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരം. എന്ത് കൊണ്ടാണ് ഞാൻ സീരിയലിൽ നിന്ന് പിന്മാറിയത്?. കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിക്ക് ചെറിയ backpain ഉണ്ടായിരുന്നു. Long drive ചെയ്തതാകും കാരണം എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ ആണ് backbone ചെറിയ പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനിക്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദേശിയ്ക്കുകയായിരുന്നു. ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. നിങ്ങൾക്ക് മനസ്സിലാകുമല്ലോ സീരിയൽ ഒരു വ്യവസായം കൂടിയാണ്. നായകൻ ഇല്ലാതെ കൂടുതൽ കാലം കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടം ആകും ഉണ്ടാക്കുക. എന്റെ സീരിയൽ ടീം എനിക്ക് എല്ലാവിധ പിന്തുണയും തരാമെന്ന് അറിയിക്കുകയും തിരികെ ജോയിൻ ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷെ തീർത്തും മോശമായ എന്റെ ആരോഗ്യനില അവർക്ക് ഒരു ബാധ്യത ആകുമെന്ന് എനിക്ക് അവരെക്കാൾ ഉറപ്പുണ്ട്. അതുകൊണ്ടാണ് തൽക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവരായ നിങ്ങളാണ് എന്നെ വളർത്തിയത്. നിങ്ങൾക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇതൊരു താൽക്കാലിക ഇടവേള മാത്രമാണ്. കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ as soorajsun.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sooraj responds why he quit from padatha painkili serial505250