/indian-express-malayalam/media/media_files/uploads/2023/10/Amala-Shaji-.jpg)
ഇൻസ്റ്റഗ്രാമിലെ സൂപ്പർസ്റ്റാറാണ് ഈ പെൺകുട്ടി
സമീപകാലത്ത് അമല ഷാജി എന്ന പേര് സമൂഹമാധ്യമങ്ങളിൽ ഉയർന്നുകേട്ടത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനു മുന്നോടിയായിട്ടായിരുന്നു. അഞ്ചാം സീസണിൽ മത്സരാർത്ഥിയായി അമല ഷാജിയും എത്തുന്നുണ്ട് എന്ന രീതിയിൽ പ്രെഡിക്ഷൻ ലിസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഷോയിൽ അമല ഉണ്ടായിരുന്നില്ല.
ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ മലയാളത്തിലും തമിഴ്നാട്ടിലുമെല്ലാം ഏറെ ശ്രദ്ധ നേടിയ അമലയുടെ ഒരു പുതിയ റീലാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. 'സംതിങ് സംതിങ് ഉനക്കും എനക്കും' എന്ന ചിത്രത്തിലെ 'പൂപറിക്ക നീയും' എന്നു തുടങ്ങുന്ന ഗാനരംഗം പുനരാവിഷ്കരിച്ചിരിക്കുകയാണ് അമല.
തൃഷയുടെ അതേ ഭാവങ്ങളും ഡാൻസ് മൂവുകളുമെല്ലാം റീൽസിൽ അമലയും അനുകരിക്കുന്നുണ്ട്.
ഈ റീൽ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കോസ്റ്റ്യൂം, ലൊക്കേഷൻ എന്നിവയെല്ലാം ഒർജിനൽ ഗാനത്തിന് അനുയോജ്യമായ രീതിയിൽ കണ്ടെത്തി ഏറെ കഷ്ടപ്പെട്ട് റീൽ ഒരുക്കിയ അമലയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നു വിശേഷിപ്പിക്കാവുന്ന അമല ഷാജിയ്ക്ക് ഇൻസ്റ്റഗ്രാമിൽ 4.1 മില്യൺ ഫോളോവേഴ്സ് ആണുള്ളത്. മലയാളത്തിലെ മുൻനിര താരങ്ങളേക്കാളും ഫോളോവേഴ്സ് ഉണ്ട് ഈ പെൺകുട്ടിയ്ക്ക് എന്നതാണ് മറ്റൊരു കൗതുകം. മമ്മൂട്ടിയ്ക്കും ഇൻസ്റ്റഗ്രാമിൽ 4.1 മില്യൺ ഫോളോവേഴ്സ് ആണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.