ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ ആരംഭിച്ചതുമുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മത്സരാർഥിയാണ് രജിത് കുമാർ. എന്നാൽ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയതും അധ്യാപകൻ കൂടിയായ ഡോ.രജിത് കുമാർ തന്നെ. ബിഗ് ബോസ് രണ്ടിന്റെ ടാഗ് ലൈൻ പോലെ പലപ്പോഴും ‘കളികൾ വേറെ ലോവലാക്കിയത്’ രജിത്തായിരുന്നു. ഒരു വിഭാഗം അദ്ദേഹത്തിന്റെ ആശയങ്ങളെയും വാദങ്ങളെയും ശക്തമായി എതിർക്കുമ്പോഴും പലരുടെയും കണക്കുകൂട്ടലുകളിൽ രജിത് തന്നെയായിരുന്നു മത്സരത്തിൽ വിജയി ആകേണ്ടിയിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി അരങ്ങേറിയ നാടകീയ രംഗങ്ങളിൽ ബിഗ് ബോസിൽ നിന്ന് പുറത്തായിരിക്കുകയാണ് രജിത്. മറ്റൊരു മത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് തേച്ചതോടെയാണ് രജിത് കുമാറിന് പുറത്തേക്കുള്ള വഴി തെളിച്ചത്. വീക്കിലി ടാസ്ക്കിനിടയിലാണ് രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. ബിഗ് ബോസിലെ നിയമങ്ങൾക്ക് വിരുദ്ധമാണ് മറ്റൊരു മത്സരാർഥിയെ ശാരീരികമായി ഉപദ്രവിക്കുന്നത്.

View this post on Instagram

The Real Winner.

A post shared by Pearle Maaney (@pearlemaany) on

ബിഗ് ബോസിൽ നിന്ന് രജിത് പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. സിനിമ-സീരിയൽ താരങ്ങളുൾപ്പടെയുള്ളവർ രജിത്തന് പിന്തുണയുമായി രംഗത്തെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസിൽ നിന്ന് താൽക്കാലികമായി പുറത്തായിരുന്ന രജിത് ശനിയാഴ്ച മോഹൻലാൽ പങ്കെടുത്ത വാരാന്ത്യ എപ്പിസോഡിൽ എത്തിയിരുന്നു. രേഷ്മയോട് ക്ഷമ ചോദിച്ച രജിത് തന്റെ കണ്ണുവരെ ദാനം ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു.

ഇതിന് പിന്നാലെയാണ് രജിത്തിന് പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയത്. പേർളി മാണി സീരിയൽ നടൻ മനോജ്, ആദിത്യൻ ജയൻ എന്നിവർക്കു പുറമെ സാധാരണക്കാരയ നിരവധി ആളുകളും തങ്ങളുടെ അഭിപ്രായവും രോഷവും പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി.

Also Read: Bigg Boss Malayalam 2: ക്ഷമിക്കാം…എന്നാൽ അകത്തേക്ക് പ്രവേശനമില്ല; രജിത് ബിഗ് ബോസിൽ നിന്ന് പുറത്ത്

ദി റിയൽ വിന്നർ എന്ന അടിക്കുറിപ്പോടെ രജിത്തിന്റെ ചിത്രം പങ്കുവെച്ചാണ് കഴിഞ്ഞ സീസണിലെ റണ്ണർ അപ്പ് കൂടിയായ പേർളി മാണി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അവർ അദ്ദേഹത്തെ പരമാവധി അപമാനിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നുവെന്നും ഇപ്പോൾ രജിത് സർ ഉയിരാണെന്ന് പേർളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

തന്റെ കണ്ണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുപോലും രേഷ്മ എന്ന മത്സരാർഥി ജയിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് മനോജ് പറഞ്ഞു. രജിത് ചെയ്തത് തെറ്റാണെന്നും കരഞ്ഞു കാലുപിടിച്ച രജിത്തിനെ പുറത്താക്കിയ രേഷ്മ ജയിക്കത്തില്ലെന്നും ജയിപ്പിക്കില്ലെന്നും മനോജ് പറയുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന തന്റെ മകനെയും മനോജ് ലൈവ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യനെറ്റിൽ സീരിയൽ അവതരിപ്പിക്കുന്ന താൻ രജിത് തിരിച്ചു വന്നില്ലെങ്കിൽ ഏഷ്യനെറ്റ് കാണില്ലെന്നും മനോജ് പറയുന്നു.

നീതി എന്നുള്ളത് എല്ലാവർക്കും ഉള്ളതാണ്. അതിൽ ഒരാൾക്ക് ഒരു നീതി വേറെ ഒരാൾക്ക് വേറെ ഒരു നീതി അത് മോശമാണ് പിന്നെ ഇത്രയും വൃത്തികെട്ട മത്സരാർഥികളുള്ള ഉള്ള ആ സംഘത്തിൽ നിന്നും ഈ വലിയ മനുഷ്യൻ പോയത് ഒരു തരത്തിൽ നല്ലതാണ്. അല്ലേൽ രജിത് കുമാറിന്റെ മനസ്സിലും ശരീരത്തിലും കുറച്ചു വിഷമം കയറിയേനെ എന്നായിരുന്നു ആദിത്യന്റെ ഫെയ്സ്ബുക് പോസ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook