മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പര ‘മറിമായ’ത്തിലൂടെയാണ് സ്നേഹ ശ്രദ്ധ നേടുന്നത്. ഇതിൽ തന്നെ ശ്രദ്ധേമായ വേഷം ചെയ്ത ശ്രീകുമാറിനെയാണ് സ്നേഹ വിവാഹം ചെയ്തത്. തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് താരങ്ങൾ.
സ്നേഹയുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. താരങ്ങളായ അശ്വതി ശ്രീകാന്ത്, വീണ നായർ, ശ്രുതി രജനികാന്ത്, അന്ന, സ്വാസിക എന്നിവർ ബേബി ഷവറിനെത്തി.
താരത്തിന്റെ വളകാപ്പിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയും അതിനനുസരിച്ചുള്ള ആഭരണങ്ങളുമാണ് സ്നേഹ അണിഞ്ഞിരിക്കുന്നത്. പ്രിയപ്പെട്ടവർ താരത്തിനു മധുരം നൽകുന്നത് വീഡിയോയിൽ കാണാം. ഭർത്താവ് ശ്രീകുമാറും വീഡിയോയിലുണ്ട്.
സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ‘വൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിറ്റ് കോമിലാണ് സ്നേഹ ഇപ്പോൾ അഭിനയിക്കുന്നത്. കുമാരി എന്ന കഥാപാത്രമായി വേഷമിടുന്ന സ്നേഹയ്‌ക്കൊപ്പം മറിമായത്തിലെ മറ്റു താരങ്ങളുമുണ്ട്.