മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പര ‘മറിമായ’ത്തിലൂടെയാണ് സ്നേഹ ശ്രദ്ധ നേടുന്നത്. നർത്തകി കൂടിയായ സ്നേഹ പൊങ്കാല ദിവസമായ ഇന്ന് ഒരു നൃത്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
‘ആറ്റുകാൽ പൊങ്കാല ആശംസകൾ’ എന്നാണ് വീഡിയോയ്ക്ക് താഴെ സ്നേഹ കുറിച്ചത്. തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് സ്നേഹയും ഭർത്താവും നടനുമായ ശ്രീകുമാറും. നിറവയറുമായാണ് സ്നേഹ നൃത്തം ചെയ്യുന്നത്. അനവധി ആരാധകരും വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്.
സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ‘വൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിറ്റ് കോമിലാണ് സ്നേഹ ഇപ്പോൾ അഭിനയിക്കുന്നത്. കുമാരി എന്ന കഥാപാത്രമായി വേഷമിടുന്ന സ്നേഹയ്‌ക്കൊപ്പം മറിമായത്തിലെ മറ്റു താരങ്ങളുമുണ്ട്.