മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരമ്പരയായ മറിമായത്തിന് നിറയെ ആരാധകരുണ്ട്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണിരാജ് ആണ്. എന്നാൽ കഴിഞ്ഞ കുറേ എപ്പിസോഡുകളിൽ ഉണ്ണിയെ കാണാനില്ലായിരുന്നു. ഇതിന്റെ കാരണമെന്തെന്ന് പറഞ്ഞിരിക്കുകയാണ് സ്നേഹ ശ്രീകുമാർ.
ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റിയതിനെ തുടർന്ന് ഉണ്ണിയേട്ടൻ ആശുപത്രിയിലായിരുന്നുവെന്നാണ് സ്നേഹ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ”കഴിഞ്ഞ മറിമായം ഷൂട്ടിങ്ങിന്റെ അവസാനദിവസം പരുക്ക് പറ്റിയതിനെ തുടർന്ന് ഉണ്ണിയേട്ടൻ ലേക്‌ഷോർ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കുറച്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉണ്ണിയേട്ടൻ ഇന്ന് ഡിസ്ചാർജ് ആയി. ഇനി ഫിസിയോതെറാപ്പിയൊക്കെ ചെയ്തു ഉണ്ണിയേട്ടൻ ഉഷാറായി മാറിമായത്തിലേക്കു തിരികെ എത്തും. ഈ സമയത്തു മഴവിൽ മനോരമയോടും, ലേക്‌ഷോർആശുപത്രിയോടും വലിയ നന്ദി… ഇപ്പോൾ ഷൂട്ട് ചെയ്ത കുറച്ചു എപ്പിസോഡുകളിൽ ഉണ്ണിയേട്ടൻ ഇല്ലാത്തതിന്റെ കാരണം ഇതാണെന്നു കൂടി പറയുന്നു,” സ്നേഹ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉണ്ണി എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചുവരട്ടെയെന്നും മറിമായം പരമ്പര ഒരുപാട് ഇഷ്ടമാണെന്നുമാണ് ആരാധക കമന്റുകൾ.
Read More: കുട്ടികൾ ആയില്ലേ എന്നു ചോദിക്കുന്നവർക്ക് മറുപടിയുമായി സ്നേഹയും ശ്രീകുമാറും