മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പര ‘മറിമായ’ത്തിലൂടെയാണ് സ്നേഹ ശ്രദ്ധ നേടുന്നത്. ഇതിൽ തന്നെ ശ്രദ്ധേമായ വേഷം ചെയ്ത ശ്രീകുമാറിനെയാണ് സ്നേഹ വിവാഹം ചെയ്തത്. തങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് താരങ്ങൾ.
സ്നേഹയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരങ്ങളായ അശ്വതി ശ്രീകാന്ത്, വീണ നായർ, ശ്രുതി രജനികാന്ത്, അന്ന, സ്വാസിക എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന സീരിയലിലാണ് സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ അഭിനയിക്കുന്നത്. അതിൽ ശ്രീകുമാറിന്റെ ഭാര്യയായി അഭിനയിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. ‘റിയലും റീലും’ എന്ന അടികുറിപ്പോടെ അശ്വതിയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രവും സ്നേഹ പങ്കുവച്ചു.
പിങ്ക്, നീല എന്നീ നിറങ്ങളിലുള്ള ഗൗണാണ് സ്നേഹ അണിഞ്ഞത്. അനു ത്രെഡ്സാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉമേഷ് പി നായർ ആണ് ചിത്രങ്ങൾ പകർത്തിയത്. ഏഴു മാസം ഗർഭിണിയാണിപ്പോൾ സ്നേഹ.
സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന ‘വൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന സിറ്റ് കോമിലാണ് സ്നേഹ ഇപ്പോൾ അഭിനയിക്കുന്നത്. കുമാരി എന്ന കഥാപാത്രമായി വേഷമിടുന്ന സ്നേഹയ്‌ക്കൊപ്പം മറിമായത്തിലെ മറ്റു താരങ്ങളുമുണ്ട്.