Latest News

ബിക്കിനിയിൽ വരുമോയെന്ന് ചോദിച്ചയാൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി സയനോര

ഷോട്ട്‌സിട്ട് കൂളായി ഇരിക്കുന്ന ചിത്രമാണ് സയനോര പോസ്റ്റ് ചെയ്തത്

sayanora philip, singer, ie malayalam

വ്യത്യസ്തമായ ഗാനാലാപനത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ഗായികയാണ് സയനോര ഫിലിപ്പ്. സിനിമയിൽ വലിയൊരു സൗഹൃദ കൂട്ടം തന്നെയുണ്ട് സയനോരയ്ക്ക്. ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല, ഷഫ്ന തുടങ്ങിയവർ സയനോരയുടെ ഉറ്റ സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ ഇവർ ഒത്തുകൂടാറുണ്ട്.

കഴിഞ്ഞ ദിവസം ചങ്ങാതിമാരുമായി ഒത്തുകൂടിയപ്പോൾ പകർത്തിയ വീഡിയോയും ചിത്രങ്ങളും സയനോര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് സയനോര പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതിനുപിന്നാലെ സയനോരയുടെ വസ്ത്രത്തെ വിമർശിച്ച് നിരവധി പേർ കമന്റ് ചെയ്തിരുന്നു.

വിമർശകർക്ക് കുറിക്കു കൊള്ളുന്ന സൈലന്റ് മറുപടിയായി എത്തിയിരിക്കുകയാണ് സയനോര. ഷോട്ട്‌സിട്ട് കൂളായി ഇരിക്കുന്ന ചിത്രമാണ് സയനോര പോസ്റ്റ് ചെയ്തത്. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് സയനോര പുത്തൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നീ ഹാഷ് ടാഗുകളും താരം കുറിച്ചിട്ടുണ്ട്.

കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത വീഡിയോയിൽ ധരിച്ച അതേ വസ്ത്രം ധരിച്ചുള്ള മറ്റൊരു ചിത്രമാണ് സയനോര ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. ഈ ചിത്രത്തിന് താഴെയും വിദ്വേഷ കമന്റുമായി ചിലരെത്തിയിട്ടുണ്ട്. ബിക്കിനിയിൽ വരുമോ എന്നു ചോദിച്ചയാൾക്ക് കിടിലൻ മറുപടിയാണ് സയനോര നൽകിയത്. സാധ്യത ഇല്ലാതില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

sayanora philip, singer, ie malayalam

അതേസമയം, സയനോരയുടെ സൈലന്റ് മറുപടിക്ക് കയ്യടിച്ച് കൂട്ടുകാരികൾ എത്തിയിട്ടുണ്ട്. രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല, ഷഫ്ന അടക്കമുളളവർ സയനോരയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്.

Read More: സൗഹൃദത്തിന്റെ രാവുകൾ, സന്തോഷത്തിന്റെയും; കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന, വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Singer sayanora phoilip reacts to cyber attackers with a latest photo

Next Story
അനൂപിന്റെ ‘കുഞ്ഞി’ക്ക് ആശംസ അറിയിക്കാൻ നേരിട്ടെത്തി ആര്യയും മണിക്കുട്ടനും ജിപിയും; ചിത്രങ്ങൾanoop krishnan, actor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com