ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. മകൻ ആര്യനൊപ്പം ഹിമാചലിലെ ഹംത വാലിയിലേക്ക് നടത്തിയ യാത്രാചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അരുൺ ഗോപൻ.
കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടർ കൂടെയാണ്. തന്റെ മെഡിക്കൽ പ്രൊഫഷനൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവുകയാണ് ഈ ചെറുപ്പക്കാരൻ. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘നിന്നു കോരി’യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവുമെല്ലാം അരുൺ ഗോപൻ എന്ന പിന്നണി ഗായകനെ രേഖപ്പെടുത്തിയ പാട്ടുകളായിരുന്നു.
സൂര്യ മ്യൂസിക്കില്‍ വീഡിയോ ജോക്കിയായിട്ടാണ് നിമ്മിയുടെ തുടക്കം. നല്ലൊരു നർത്തകി കൂടിയായ നിമ്മി ‘ചന്ദനമഴ’ എന്ന സീരിയലിലും അഭിനയിച്ചിരുന്നു. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്.