ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. ആദ്യ കൺമണിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഇരുവരും ഇപ്പോൾ. മകൻ പിറന്നെന്ന സന്തോഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരുൺ ഗോപൻ ആരാധകരെ അറിയിച്ചത്.

 

View this post on Instagram

 

A post shared by Arun Gopan (@arungopanlive)

അടുത്തിടെ നിമ്മിയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ജീവിതത്തിലെ മനോഹരമായൊരു കാലം ഓർമ്മപ്പെടുത്താനായി ‘കൺമണി’ എന്ന പേരിൽ ഒരു ആൽബം കൂടി ഒരുക്കിയിരിക്കുകയാണ് അരുൺ ഗോപൻ.

Read more: പേളിയുടെ ബേബി ഷവറിനിടെ സർപ്രൈസുമായി ശ്രീനിഷ്; ചിത്രങ്ങൾ

 

View this post on Instagram

 

A post shared by Nimmy Arungopan (@nimmyarungopan)

 

View this post on Instagram

 

A post shared by Nimmy Arungopan (@nimmyarungopan)

 

View this post on Instagram

 

A post shared by Nimmy Arungopan (@nimmyarungopan)

കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടർ കൂടെയാണ്. തന്റെ മെഡിക്കൽ പ്രൊഫഷനൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവുകയാണ് ഈ ചെറുപ്പക്കാരൻ. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘നിന്നു കോരി’യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവുമെല്ലാം അരുൺ ഗോപൻ എന്ന പിന്നണി ഗായകനെ രേഖപ്പെടുത്തിയ പാട്ടുകളായിരുന്നു.

 

View this post on Instagram

 

തിരുവോണാശംസകൾ!! From us to you!! @arungopanlive

A post shared by Nimmy Arungopan (@nimmyarungopan) on

സൂര്യ മ്യൂസിക്കില്‍ വീഡിയോ ജോക്കിയായിട്ടാണ് നിമ്മിയുടെ തുടക്കം. നല്ലൊരു നർത്തകി കൂടിയായ നിമ്മി ‘ചന്ദനമഴ’ എന്ന സീരിയലിലും അഭിനയിച്ചിരുന്നു. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Read more: സൂക്ഷിച്ചു നോക്കേണ്ട, ഇത് ഞാൻ തന്നെയാണ്; കിടിലൻ ചിത്രങ്ങളുമായി ‘സ്റ്റാർ മാജിക്’ താരം അനുമോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook