സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ഗായിക അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയെത്തിയ അമൃത, മലയാള സിനിമ പിന്നണി ഗാന ലോകത്തേക്ക് ചുവടുക്കുകയായിരുന്നു. അമൃതയും സഹോദരി അഭിരാമിയും ഒന്നിച്ച് ആരംഭിച്ച ‘അമൃതംഗമയ’ എന്ന മ്യൂസിക്ക് ബാൻഡും ശ്രദ്ധ നേടി. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെയാണ് അമൃത മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്.
അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമായിട്ടായിരുന്നു. ഇരുവർക്കുമായി അവന്തിക എന്ന പേരുള്ള ഒരു മകളുമുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം അമൃതയ്ക്കൊപ്പമാണ് മകൾ താമസിക്കുന്നത്. പാപ്പു എന്നാണ് മകളെ അമൃതയും അടുത്ത ബന്ധുക്കളും വിളിക്കുന്നത്. പാപ്പുവിന്റെ ചിത്രങ്ങളും വീഡിയോയും ഇടയ്ക്ക് അമൃത പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂർഗിലെ റിസോർട്ടിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ പാപ്പുവിനൊപ്പം സാഹസികമായ കളിയിലേർപ്പെടുന്ന വീഡിയോയാണ് അമൃത ഷെയർ ചെയ്തത്. മകൾക്ക് ധൈര്യം കൊടുക്കുന്ന അമൃതയെ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട് ആരാധകർ.
കഴിഞ്ഞ മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ കുറിച്ചത്.അമൃതയും ഗോപി സുന്ദറുമൊരുമിച്ച് ഏതാനും മ്യൂസിക് ആൽബങ്ങളും അടുത്തിടെ പുറത്തിറക്കിയിരുന്നു.