/indian-express-malayalam/media/media_files/uploads/2023/08/Abhirami-Suresh-Daya-Achu.jpg)
ദയ അച്ചുവിനെതിരെ അഭിരാമി സുരേഷ്
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയെന്ന ദയ അച്ചുവിന് എതിരെ കഴിഞ്ഞ ദിവസമാണ് ഗായിക അമൃത സുരേഷ് പരാതി നൽകിയത്. രണ്ടുവർഷത്തോളമായി ഫേസ്ബുക്ക് വീഡിയോകളിലൂടെ നിരന്തരം തന്നെ അപകീർത്തിപ്പെടുത്താൻ ദയ അച്ചു ശ്രമിക്കുന്നു എന്നു ആരോപിച്ചായിരുന്നു അമൃത പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
"പരിഹാരം തേടുന്നതിനുള്ള എന്റെ ചുവടുവെപ്പ് : ഇന്ന്, ശ്രീമതി ദയ അച്ചു എന്ന ദയ അശ്വതിക്കെതിരെ ഞാൻ പോലീസിൽ ഒരു പരാതി നൽകി. കഴിഞ്ഞ രണ്ട് വർഷമായി, ഫേസ്ബുക്ക് വീഡിയോകളിലൂടെ എന്നെ അപകീർത്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളാണ് ദയ നടത്തുന്നത്. എനിക്ക് ഇതല്ലാതെ മറ്റൊരു മാർഗമില്ലാതെ പോയി. ശരിയായ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നു, ന്യായമായ പരിഹാരം ഞാൻ പ്രതീക്ഷിക്കുന്നു," അമൃത കുറിച്ചതിങ്ങനെ.
എന്നാൽ അമൃത പൊലീസിൽ പരാതി നൽകി കഴിഞ്ഞും സമൂഹമാധ്യമങ്ങളിലൂടെ അമൃതയെ കുറിച്ചു സംസാരിക്കുന്ന വീഡിയോകൾ ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ് ദയ അച്ചു. ചൊവ്വാഴ്ച വൈകിട്ടും അത്തരത്തിലുള്ള ഒരു വീഡിയോ ദയ അച്ചു ഷെയർ ചെയ്തിരുന്നു.
ദയ അച്ചുവിന് അവസാന താക്കീത് നൽകി അമൃതയുടെ സഹോദരിയും നടിയും വ്ളോഗറും ഗായികയുമായ അഭിരാമി സുരേഷും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
"നിങ്ങളുടെ വീഡിയോകളോട് പ്രതികരിക്കാനും എന്റെ ഭാഗം വ്യക്തമാക്കാനും എനിക്ക് സമയമില്ല. ഞാൻ വിലമതിക്കുന്ന ആളുകളോടും നിയമ അധികാരികളോടും ഞാൻ വേണ്ട കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് എന്തും പറഞ്ഞുകൊണ്ടിരിക്കാം, തുടരാം. മാസ് വീഡിയോകളും മെറ്റാഫോറിക്കൽ, സിംബോളിക് വീഡിയോകളും ഉണ്ടാക്കാം. എന്നാൽ നിങ്ങളുടെ വീഡിയോയ്ക്ക് മറുപടി നൽകാനും പ്രതികരിക്കാനും സമയം പാഴാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്റെ സഹോദരിയും ഞാനും ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. പൊലീസ് ഹർജിയുമായി മുന്നോട്ട് പോവുന്നു. ഏതെങ്കിലും തരത്തിൽ നിങ്ങളോട് എന്തെങ്കിലും സംസാരിക്കാനുള്ള/ അറിയിക്കാനുള്ള എന്റെ അവസാന ശ്രമമാണിത്. ബാക്കിയുള്ളത് നിയമപരമായി അധികാരികളും ഉദ്യോദസ്ഥരും ചെയ്യും," അഭിരാമി കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.