Latest News

‘ബിഗ് ബോസ്’ താരവും നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു

ജനപ്രിയ സീരിയലായ ‘ബാലിക വധു’വിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്

sidharth shukla, sidharth shukla dead, sidharth shukla death, sidharth shukla age, sidharth shukla work, sidharth shukla shows, bigg boss, shehnaaz gill, ie malayalam

ബിഗ്ബോസ് താരവും നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. നടനെ മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് കൂപ്പർ ഹോസ്പിറ്റലിലെ ഡോ. സുഖ്‌ദേവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പൊലീസ് നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

2008ൽ ‘ബാബുൽ കാ ആങ്കൻ ചൂട്ടെ നാ’ എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയരംഗത്തെത്തിയത്. അതിനുശേഷം ‘ആഹാത്’, ‘ലവ് യു സിന്ദഗി’, ‘സിഐഡി’ തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ജനപ്രിയ സീരിയലായ ‘ബാലിക വധു’വിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ജലക് ദിഖ്ല ജാ സീസൺ 6, ഇന്ത്യാസ് ഗോട്ട് ടാലന്റ്, ഖത്രോൺ കെ ഖിലാഡി 7, ബിഗ് ബോസ് 13, ബിഗ് ബോസ് 14 എന്നിവയിൽ ശുക്ല പങ്കെടുത്തു. ഖത്രോൺ കെ ഖിലാഡി 7ലും ബിഗ് ബോസ് 13ലും വിജയി ആയിരുന്നു താരം.

ടെലിവിഷൻ ഷോകൾക്കും പാരമ്പരകൾക്കും പുറമേ, ആലിയ ഭട്ട്, വരുൺ ധവാൻ എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ‘ഹംപ്റ്റി ശർമ്മ കി ദുൽഹാനിയ’ എന്ന ചിത്രത്തിലും സിദ്ധാർത്ഥ് ശുക്ല അഭിനയിച്ചിരുന്നു. സിദ്ധാർത്ഥ് തന്റെ അടുത്ത സുഹൃത്തും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ഷെഹ്നാസ് ഗില്ലിനൊപ്പം “ഭൂല ദുംഗ”, “ഷോണ ഷോണ” തുടങ്ങി നിരവധി സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Also read: സംസ്ഥാന ടെലിവിഷൻ പുരസ്കാരം: മികച്ച നടി അശ്വതി, നടൻ ശിവജി ഗുരുവായൂർ

‘ബിഗ് ബോസ് ഒടിടി’, ‘ഡാൻസ് ഡീവാനെ 3’. എന്നിവയിൽ അതിഥിയായിട്ടാണ് താരത്തെ അവസാനമായി കണ്ടത്. ഈ വർഷം ‘ബ്രോക്കൺ ബ്യൂട്ടിഫുൾ 3’ എന്ന വെബ് സീരീസിൽ നായകനായും അദ്ദേഹം ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sidharth shukla dead

Next Story
കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരംaswathy sreekanth, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express