/indian-express-malayalam/media/media_files/2025/12/26/sidharth-prabbhu-and-jishin-mohan-2025-12-26-16-18-47.jpg)
Source: Screengrab
Serial Artist Sidharth Prabhu Accident: മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ പിന്തുണച്ച് കൂടുതൽ സീരിയൽ താരങ്ങൾ രംഗത്ത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനേയും അപകടമുണ്ടാക്കുന്നതിനേയും താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ സിദ്ധാർഥിന് നേരെ ഉണ്ടായ നാട്ടുകാരുടെ പ്രവൃത്തി ഭീകരമായി തോന്നിയതായി സീരിയൽ നടനും ബിഗ് ബോസ് താരവുമായ ജിഷിൻ മോഹൻ പറഞ്ഞു.
സിദ്ധാർഥിന്റെ കാലുകൾ നാട്ടുകാർ കെട്ടിയതിന്റേയും കഴുത്ത് ഞെരിച്ച് ഉൾപ്പെടെ ആക്രമിച്ചതിന്റേയുമെല്ലാം ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സിദ്ധാർഥ് പ്രഭുവിന് പിന്തുണ അറിയിച്ച് കൂടുതൽ ടെലിവിഷൻ താരങ്ങൾ മുൻപോട്ട് വന്നത്. പ്രബുദ്ധ കേരളം, ക്രിമിനൽസ് ആയ നാട്ടുകാർ എന്ന ക്യാപ്ഷനോടെയാണ് ജിഷിൻ മോഹൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ
"നമ്മുടെ സഹപ്രവർത്തകനായ സിദ്ധാർഥ് മദ്യപിച്ച് വണ്ടിയോടിച്ചു. ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ലഘൂകരിക്കുകയല്ല ഞാൻ ചെയ്യുന്നത്. ഇതിൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. അവർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റിയാണ്. അയാളെ പൊലീസിൽ ഏൽപ്പിക്കുകയല്ലേ വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം? സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ ജിഷിൻ മോഹൻ ചോദിച്ചു.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
മധുവിനെ തല്ലിക്കൊന്നെന്ന് പറഞ്ഞ് കുറേപേർ പരിതപിച്ചിരുന്നു. ഇവിടെ പരിതാപമൊന്നുമില്ലേ ആർക്കും. എന്തേ , അവൻ ആർടിസ്റ്റാണ്, ഒരു സെലിബ്രിറ്റിയാണ്. എന്നുവച്ചാല്‍ മാക്സിമം അവനെ ചവിട്ടിതാഴ്ത്തണം. കുറേ പേർ പറയുമായിരിക്കും അവൻ ഇങ്ങനെ ചെയ്തത് കൊണ്ടല്ലേ എന്ന്. ഇതിന് കൈകാര്യം ചെയ്യാനാണോ നാട്ടുകാർ ഉള്ളത്? ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ? ലോകത്തിൽ ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളൊന്നുമല്ല ഈ സിദ്ധാർഥ്."
"ക്രിസ്മസ് ന്യൂ ഇയർ ടൈമിൽമിക്കവാറും എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല. അതിനെ അനുകൂലിക്കുകയല്ല ഞാൻ ചെയ്യുന്നത്. പക്ഷേ ഇതിന് പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ റോഡിലിട്ട് ചവിട്ടിക്കൂട്ടി, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും. നാണിമില്ലേ കേരളത്തിലേ ജനങ്ങളേ, നിങ്ങൾക്ക് പ്രതികരിക്കേണ്ടേ ഇതിലൊന്നും ? ലജ്ജ തോന്നുന്നു,ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ജിഷിൻ മോഹൻ പറഞ്ഞു.
ജിഷിൻ മോഹനെ കൂടാതെ നടി ശ്രുതി രജനികാന്ത്, സൗഭാഗ്യ വെങ്കടേഷ്, നൂബിൻ, കലാദേവി എന്നിവരും സിദ്ധാർഥിനെ അനുകൂലിച്ച് രംഗത്തെത്തി. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ.കോളജിനു സമീപത്തായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന സിദ്ധാർത്ഥ്. ഇയാൾ ഓടിച്ച കാർ ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ നടൻ ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കയ്യാങ്കളിയിലേക്കും നീങ്ങി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസുകാരുമായും നടൻ തർക്കമുണ്ടായി.
ഒടുവിൽ ചിങ്ങവനം പോലീസ് ബലം പ്രയോഗിച്ച് നടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us