ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. മോഡലിംഗിലും സജീവമാണ് ശ്രുതി. അമ്മയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ദസറയിൽ അനിരുദ്ധും ധീയും ചേർന്നാലപിച്ച ‘മൈനാരു വെട്ടി കട്ടി’ എന്ന പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
“ഒരു വിറകുപുര നൃത്തമായാലോ? വിത്ത് അമ്മ,” എന്നാണ് വീഡിയോ ഷെയർ ചെയ്ത് ശ്രുതി കുറിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശ്രുതി ഇടക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും ഷെയർ ചെയ്യാറുണ്ട്.
നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.