ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയും ശിവനുമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേതാക്കളാണ് ശ്രുതി രജനീകാന്തും അർജുൻ സോമശേഖറും. ഇടക്കാലത്ത് പരമ്പര വിട്ട അർജുൻ അടുത്തിടെയാണ് ‘ചക്കപ്പഴ’ത്തിലേക്ക് തിരികെയെത്തിയത്.
അർജുന് ഒപ്പമുള്ള രസകരമായൊരു റീൽ ഷെയർ ചെയ്തിരിക്കുകയാണ് ശ്രുതി ഇപ്പോൾ. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഇരുവരും.
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ പരമ്പരകളിൽ ഒന്നാണ് ചക്കപ്പഴം. ഫ്ലവഴേസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ‘ചക്കപ്പഴം’ പരമ്പര പറയുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. അശ്വതി ശ്രീകാന്തും ഈ പരമ്പരയിലുണ്ട്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ.