/indian-express-malayalam/media/media_files/uploads/2023/09/Santhwanam.jpg)
Santhwanam Serial Updates
ഏഷ്യാനെറ്റിലെ പരമ്പരകൾക്കിടയിൽ ഏറെ പ്രേക്ഷകരുള്ള ഒന്നാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത്, രാജീവ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിലെ താരങ്ങൾ ഓരോരുത്തരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നുകൊണ്ടിരിക്കുന്ന പാണ്ടിയൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ഇത്.
സാന്ത്വനത്തിലെ പ്രധാന സംഭവവികാസങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. പരമ്പരയിലെ ലക്ഷ്മിയമ്മയുടെ മരണമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്.
കഥയിലെ അപ്രതീക്ഷിതമായ ഈ മരണം പ്രേക്ഷകരെയും സങ്കടത്തിലാക്കുകയാണ്. ഇത്ര പെട്ടെന്ന് ഇതു വേണമായിരുന്നോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. എന്നാലും ഇങ്ങനെ ടിസ്റ്റ് പ്രതീക്ഷിച്ചില്ല എന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.
ഗിരിജാ പ്രേമനാണ് പരമ്പരയിൽ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.