scorecardresearch

100 ദിവസങ്ങൾക്കു ശേഷം ശോഭയെ കണ്ടപ്പോൾ, ഓടി വന്ന് പംകിൻ; വീഡിയോ

ബിഗ് ബോസിൽ ഷോയിൽ 100 ദിവസം പിന്നിട്ട് ഇന്നലെയാണ് ശോഭ തിരികെ തിരുവനന്തപുരത്തെത്തിയത്

ബിഗ് ബോസിൽ ഷോയിൽ 100 ദിവസം പിന്നിട്ട് ഇന്നലെയാണ് ശോഭ തിരികെ തിരുവനന്തപുരത്തെത്തിയത്

author-image
Television Desk
New Update
Shoba Viswanath| Shoba Viswanath latest| Shoba Viswanath video

ശോഭ വിശ്വനാഥ്

മനുഷ്യരും വളർത്തുനായകളും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും ഹൃദയം തൊടുന്ന കാഴ്ചയാണ്. ഉപാധികളില്ലാതെ സ്നേഹിക്കാൻ വളർത്തുനായകളെ കഴിഞ്ഞേ മറ്റു ജീവികളുള്ളൂ. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായ ശോഭ വിശ്വനാഥാണ് മനോഹരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Advertisment

ബിഗ് ബോസ് ഷോയ്ക്കുവേണ്ടി നൂറുദിവസം വീട്ടിൽ നിന്നും മാറിനിന്ന് തിരിച്ചെത്തിയ ശോഭയെ ഓടിവന്നു വരവേൽക്കുകയാണ് പമ്പ്കിന്‍ എന്ന വളർത്തുനായ. ദിവസങ്ങൾക്കു ശേഷം ശോഭയെ കണ്ട സന്തോഷമാണ് പമ്പ്കിൻ പ്രകടമാക്കുന്നത്.

ബിഗ് ബോസിന്റെ ഈ സീസണിൽ ഏറ്റവും ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫൈനൽ ഫൈവിലെത്തിയ ശോഭ, ഷോയിൽ നാലാം സ്ഥാനം കരസ്ഥമാക്കിയാണ് മടങ്ങിയത്.

Advertisment

തിരുവനന്തപുരം സ്വദേശിയായ ശോഭ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്നൊരു സംരംഭവും ശോഭ നടത്തുന്നുണ്ട്. ചൈൽഡ് ആക്ടിവിസ്റ്റ് എന്ന രീതിയിലും ശോഭ ശ്രദ്ധ നേടിയിട്ടുണ്ട്. കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുണ്ട്.

ജീവിതത്തിലെ ചില പ്രതിസന്ധികളെ നിർഭയം നേരിട്ട് മുന്നേറി വന്ന വ്യക്തിത്വം കൂടിയാണ് ശോഭയുടേത്. 2021 ജനുവരിയിൽ ശോഭയുടെ വസ്ത്രശാലയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് റെയ്ഡും കേസുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ തന്റെ നിരപരാധിത്വം തെളിയിക്കാനായി ആറുമാസത്തോളമാണ് ശോഭ നിയമ പോരാട്ടവുമായി മുന്നോട്ടുപോയത്. പിന്നീട് യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും ശോഭയുടെ കേസ് റദ്ദ് ചെയ്യുകയുമായിരുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: