scorecardresearch

കൈത്തറിയിൽ അൽപ്പം ട്വിസ്റ്റ്; ശ്രദ്ധ നേടി ശോഭയുടെ ഫോട്ടോഷൂട്ട്

ശോഭ വിശ്വനാഥിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്

ശോഭ വിശ്വനാഥിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്

author-image
Television Desk
New Update
Shoba viswanath| Shoba viswanath latest| Shoba viswanath photos

ശോഭ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായെത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്.

Advertisment

കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശോഭയും ശോഭയുടെ വീവേഴ്സ് വില്ലേജും. ഓണക്കാലം കൈത്തറി മേഖലയ്ക്കും ഏറെ ഉണർവ്വു നൽകുന്ന സീസണുകളിൽ ഒന്നാണ്. ഓണത്തിനു മുന്നോടിയായി കൈത്തറി വസ്ത്രങ്ങളുടെ വേറിട്ടൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ശോഭ.

Advertisment

നിരവധി പ്രതിസന്ധികളെ മറികടന്നുവന്ന വ്യക്തി കൂടിയാണ് ശോഭ. ടോക്സിക്കായ വിവാഹബന്ധത്തിൽ നിന്നും മുക്തി നേടിയെങ്കിലും പ്രതിസന്ധികൾ ശോഭയെ വിട്ടൊഴിഞ്ഞിരുന്നില്ല. 2021 ജനുവരി 31നാണ് വീണ്ടും ശോഭയെ തേടി ഒരു ഊരാകുടുക്ക് എത്തിയത്. ശോഭയുടെ വീവേഴ്‌സ് വില്ലേജിൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് ശോഭയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. സംഭവം വലിയ വാർത്തയായി. ശോഭയുടെ ബിസിനസിനെയും അത് സാരമായി ബാധിച്ചു.

എന്നാൽ അതിലൊന്നും തളരാതെ തന്റെ നിരപരാധിത്വം തെളിയിക്കാനായി ശോഭ നിയമപോരാട്ടത്തിനിറങ്ങി. മുഖ്യമന്ത്രിയ്ക്കും പൊലീസ് ഡയറക്ടർ ജനറലിനും കത്തെഴുതി. മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ശോഭ നിരപരാധിയാണെന്നു വ്യക്തമായി. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാൽ ശോഭയുടെ സുഹൃത്തായിരുന്ന ഹരീഷ് എന്ന വ്യക്തിയാണ് ശോഭയെ കള്ളക്കേസിൽ കുടുക്കിയതെന്ന് തെളിഞ്ഞു. ശോഭയെ കുടുക്കാനായി തുണിക്കടയിലെ ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ കടയിൽ കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു ഹരീഷ് എന്നു പൊലീസ് കണ്ടെത്തി. അതോടെ ശോഭയുടെ പേരിലുള്ള കേസ് റദ്ദ് ചെയ്യപ്പെട്ടു.

Big Boss Handloom

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: