scorecardresearch

‘ആ ഷിയാസ് ഞാനല്ല’, ലൈവില്‍ വ്യക്തമാക്കി ഷിയാസ് കരീം

വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതാരാണെന്നു വ്യക്തമാക്കാനുളള കടമ കൂടി കാണിക്കണമെന്ന് ഷിയാസ് പറയുന്നു

‘ആ ഷിയാസ് ഞാനല്ല’, ലൈവില്‍ വ്യക്തമാക്കി ഷിയാസ് കരീം

മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥിയും നടനുമായ ഷിയാസ്. ‘മയക്കുമരുന്നു കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റില്‍’ എന്ന വാര്‍ത്ത കേട്ട് പലരും അതു താനാണെന്നു തെറ്റിദ്ധരിക്കുകയാണെന്നാണ് ഷിയാസ് പറയുന്നത്. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതാരാണെന്നു വ്യക്തമാക്കാനുളള കടമ കൂടി കാണിക്കണമെന്ന് ഷിയാസ് പറഞ്ഞു.

‘ ഞാന്‍ ഇപ്പോള്‍ ബംഗളൂരുവിലാണ്. അതുകൊണ്ടു തന്നെ ആളുകളൊക്കെ ചോദിക്കുന്നു അതു ഞാനാണോയെന്ന്. ഞാന്‍ മയക്കുമരുന്നു ഉപയോഗിക്കാറില്ല. നാളെ ഞാനൊരു വലിയ നടനാകുമ്പോള്‍ ഇതു എന്റെ കരിയറിനെ ബാധിച്ചേക്കാം. അതാണ് ഇപ്പോള്‍ വ്യക്തമാക്കണമെന്നു തോന്നിയത്’ ഷിയാസ് പറഞ്ഞു.

ഷിയാസിന്റെ സുഹൃത്തും നടനുമായ ശ്രീനിഷ്,’ ഞാന്‍ ഇപ്പോഴാണ് ഈ വാര്‍ത്ത കാണുന്നത്. നീ ഇപ്പോള്‍ എവിടെയാണ്’ എന്ന തമാശ നിറഞ്ഞ് കമന്റു ഷെയര്‍ ചെയ്തിട്ടുണ്ട്. ആരാധകരും ഷിയാസിനു പിന്തുണയുമായി പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.ബിഗ് ബോസ് ആദ്യ സീസണിലൂടെയാണ് ഷിയാസ് കരീം സുപരിചിതനാകുന്നത്. മോഡലായ ഷിയാസ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Shiyas kareem shares a live video explains his innocence