ബിഗ് ബോസിൽ നിന്നും പുറത്താക്കിയ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയവർക്കെതിരെ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ കേസെടുത്തിരുന്നു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം, ബിഗ് ബോസ് സീസൺ രണ്ടിൽ നിന്നും പുറത്തായ മത്സരാർത്ഥിയും ഗായകനുമായ പരീക്കുട്ടി എന്നിങ്ങനെ പേരറിയാവുന്ന നാലുപേർക്ക് എതിരെയും കണ്ടാലറിയുന്ന 75 പേർക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കേസ് എടുത്ത വിഷയത്തിൽ പ്രതികരണവുമായി ഷിയാസ് കരീം രംഗത്ത് എത്തിയിരിക്കുകയാണ്. “ഞാൻ രജിത്ത് സാറിനെ ഒന്ന് കാണാൻ വേണ്ടി മാത്രം പോയ ഒരാളല്ല, അദ്ദേഹം വിളിച്ചു കൊണ്ട് വരാൻ രജിത്ത് സാർ അവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാൻ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ പോയത്. രാവിലെ മുതൽ ഉള്ള ഫോൺ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ. ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അർഹിക്കുന്ന ഒന്നല്ല,” ഷിയാസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
Read more: രജിത് കുമാറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ കേസെടുത്തു