scorecardresearch

Latest News

പന്തയത്തിൽ തോറ്റു; ചാനൽ പരിപാടിയ്ക്കിടെ മുടി വെട്ടി ഷിയാസ് കരീം

മൂന്നുവർഷമായി കഷ്ടപ്പെട്ട് നീട്ടി വളർത്തിയ തന്റെ മുടി കാൻസർ രോഗികൾക്കായി സംഭാവന ചെയ്തിരിക്കുകയാണ് ഷിയാസ്

Shiyas kareem, star magic

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് മോഡലും അഭിനേതാവുമായ ഷിയാസ് കരീം. പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബൾഗേറിയയിൽ നടന്ന ‘മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018’-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ഷിയാസ് അതിഥിയായി എത്തിയ ഒരു ഗെയിം ഷോയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാർ മാജിക്’ (ഠമാർ പഠാർ 2) പ്രോഗ്രാമിൽ അതിഥിയായി എത്തിയതായിരുന്നു ഷിയാസ്. പ്രോഗ്രാമിലെ ഒരു ഗെയിം ഷോയിൽ പങ്കെടുത്ത ഷിയാസ് കളിയിൽ തോറ്റാൽ മുടി വെട്ടുമെന്ന് ബെറ്റ് വെയ്ക്കുകയായിരുന്നു. എന്നാൽ ഗെയിമിൽ ഷിയാസിന്റെ ടീം തോറ്റതോടെ പറഞ്ഞ വാക്ക് പാലിക്കാനായി, സഹതാരങ്ങളെയും വിഷമത്തിലാക്കികൊണ്ട് മൂന്നുവർഷമായി കഷ്ടപ്പെട്ട് നീട്ടിവളർത്തിയ മുടി മുറിച്ചു നൽകുകയായിരുന്നു ഷിയാസ്.

എന്നാൽ ഷിയാസിന്റെ ഈ മുടി മുറിക്കലിനു പിന്നിൽ നല്ലൊരു ഉദ്ദേശം കൂടിയുണ്ട് എന്നതാണ് കഥയിലെ ട്വിസ്റ്റ്. കഷ്ടപ്പെട്ട് പരിപാലിച്ച തന്റെ ഐഡന്റിറ്റി ആയിരുന്ന മുടി കാൻസർ രോഗികൾക്കായി സംഭാവന ചെയ്തിരിക്കുകയാണ് ഷിയാസ്. മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന്റെ ഹെയർ ബാങ്കിലേക്കാണ് ഷിയാസ് തന്റെ മുടി മുറിച്ചുനൽകിയത്.

എന്തായാലും ഷിയാസിന്റെ പ്രവൃത്തിയ്ക്ക് കയ്യടിക്കുകയാണ് കാഴ്ചക്കാർ. യൂട്യൂബ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളെല്ലാം തന്നെ ഷിയാസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ്. “വ്യക്തമായ പ്ലാനോട് കൂടി ചെയ്ത കാര്യമാണ് ഈ മുടി വെട്ടുന്ന പ്രക്രിയ. എന്തു തന്നെയായാലും അദ്ദേഹം ചെയ്തത് വലിയൊരു കാര്യം തന്നെയാണ്,” എന്നാണ് ഒരാളുടെ കമന്റ്.

Read more: ‘എന്റെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ച് പോയ ആളാണ്’; ജീവിതത്തോടുളള പോരാട്ടം വെളിപ്പെടുത്തി ഷിയാസ്

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Shiyas kareem haircut video flowers tv star magic tamaar padaar 2 latest episode