/indian-express-malayalam/media/media_files/uploads/2023/10/29-1.jpg)
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു
കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റിലായ മോഡലും അഭിനേതാവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ജിം ട്രെയിനറായ യുവതി ചന്തേര പൊലിസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈയിലെത്തിയ താരത്തെ ഇന്ന് അറസ്റ്റ് ചെയ്തത്. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയനായ ഷിയാസ് മിനിസ്‌ക്രീനിലും സജീവമാണ്.
കൊച്ചിയില്‍ സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിം ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളായി ജിം ട്രെയിനറായ യുവതി നടനുമായി അടുത്ത പരിചയത്തിലായിരുന്നു. പീന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 11 ലക്ഷം രൂപയിലധികം ഇയാള്‍ യുവതിയില്‍ നിന്നു തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും ചെറുവത്തൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.