/indian-express-malayalam/media/media_files/akeGeCfhpIQJMzwcQhbL.jpg)
ശിവാനി മേനോൻ
'ഉപ്പും മുളകും' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോൻ. എട്ടാം വയസ്സിലാണ് ശിവാനി അഭിനയരംഗത്ത് എത്തുന്നത്. മലയാളികളുടെ കൺമുന്നിലായിരുന്നു പിന്നീട് ശിവാനിയുടെ വളർച്ച. ഇപ്പോഴിതാ, സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശിവാനി. 'റാണി' എന്ന ചിത്രത്തിലാണ് ശിവാനി കേന്ദ്രകഥാപാത്രമാവുന്നത്.
തന്റെ ചിത്രം കാണാനും സിനിമ കാണാനെത്തിയ പ്രേക്ഷകരുടെ അഭിപ്രായം നേരിട്ട് അറിയാനുമായി തിയേറ്ററിലെത്തിയ ശിവാനിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സ്കൂൾ യൂണിഫോമിലാണ് ശിവാനി തിയേറ്ററിൽ എത്തിയത്. തിയേറ്റർ പ്രതികരണം അറിഞ്ഞിട്ട് നേരെ ക്ലാസ്സിൽ പോവണം അതാണ് ഈ വേഷത്തിൽ എന്നാണ് ശിവാനി പറയുന്നത്.
ശിവാനിയ്ക്ക് ഒപ്പം ‘ഉപ്പും മുളകും’പരമ്പരയിൽ ശിവാനിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനവും റാണിയിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകളുമായി തന്നെയാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. എസ്.എം.ടി. പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ നിസാമുദ്ദീൻ നാസർ ആണ് ചിത്രം സംവിധാനം ചെയ്തത്. എസ്. ദിവാകരും നിസാമുദ്ദീനും ചേർന്നാണ് കഥയൊരുക്കിയത്. ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്., രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റു അഭിനേതാക്കൾ.
അരവിന്ദ് ഉണ്ണി ഛായാഗ്രഹണവും വി. ഉണ്ണികൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചു. സംഗീതം രാഹുൽരാജ് തോട്ടത്തിൽ, പശ്ചാത്തലസംഗീതം ധനുഷ് ഹരികുമാർ എന്നിവരുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.