വളരെ വൈബ്രന്റായൊരു ചങ്ങാതികൂട്ടമാണ് ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരുടേത്. ഇവരുടെ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം ഭാവന ഷെയര്‍ ചെയ്ത ഇവരൊന്നിച്ചുളള ഡാന്‍സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഡാൻസ് വീഡിയോയുടെ അണിയറ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ശില്‍പ ബാല.
മുണ്ടുടുക്കാന്‍ കഷ്ടപ്പെടുന്ന ശില്‍പയെ ആണ് വീഡിയോയില്‍ കാണാനാവുക. ‘ദിവസവും മുണ്ടു ഉടുത്തു നടക്കുന്ന എല്ലാ ചേട്ടന്മാർക്കും എന്റെ വന്ദനം. സാരി ഒക്കെ സിമ്പിൾ’ എന്ന അടിക്കുറിപ്പോടെയാണ് ശില്‍പ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ശില്‍പ മകള്‍ യാമികയും ഒന്നിച്ചുളള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
‘കെമിസ്ട്രി’ എന്ന ചിത്രത്തിലൂടെയാണ് ശില്‍പ ബാല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അവതരണ രംഗത്തേയ്ക്കു ചുവടച്ചുവച്ച ശില്‍പ സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ് ‘ എന്ന ഷോയുടെ അവതാരികയാണ്. വ്‌ളോഗിങ്ങിലും മികവും തെളിയിച്ച ശില്‍പയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.