സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടിയും അവതാരകയുമാണ് ശിൽപ ബാല. മകൾ യാമികയ്ക്കും ഭർത്താവ് വിഷ്‌ണുവിനൊപ്പമുള്ള റീൽ വീഡിയോയും ശിൽപ ബാല പങ്കുവയ്ക്കാറുണ്ട്. താരങ്ങളായ ഭാവന, മൃദുല മുരളി, മിയ എന്നിവർക്കൊപ്പമുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘ഡാൻസിങ്ങ് സ്റ്റാർസ്’ എന്ന റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ശിൽപ. അതേ ഷോയിലെ തന്നെ പ്രധാന വിധികർത്താക്കളിലൊരാളാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. റീലുകൾ ചെയ്യാൻ വളരെയധികം ഇഷ്ടമുള്ള ശിൽപ ഇത്തവണ എത്തിയത് ശ്രീശാന്തിനൊപ്പമുള്ള വീഡിയോയുമായാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള പ്രശസ്തമായ ഡയലോഗാണ് ഇരുവരും റീൽ ചെയ്യാനായി തിരഞ്ഞെടുത്തത്.
ശ്രീശാന്തിന് പിറന്നാളാശംസകൾ അറിയിച്ചു കൊണ്ടാണ് ശിൽപ ബാല റീൽ പങ്കുവച്ചത്. ‘ഹാപ്പി ബർത്തഡെ ഭായ്, ഗുൽഫാദി ഗുൽഫൻ അടുത്ത ഷൂട്ടിൽ നമ്മൾ എത്തിച്ചിരിക്കും’ എന്നാണ് പോസ്റ്റിനു താഴെ ശിൽപ കുറിച്ചത്. അനവധി ആരാധകരും വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
‘കെമിസ്ട്രി’ എന്ന ചിത്രത്തിലൂടെയാണ് ശില്‍പ ബാല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അവതരണ രംഗത്തേയ്ക്കു താരം ചുവടുവയ്ക്കുകയായിരുന്നു. വ്‌ളോഗിങ്ങിലും മികവു തെളിയിച്ച ശില്‍പയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. നർത്തകി കൂടിയാണ് ശിൽപ ബാല.