ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന നായകന് ഭാര്യയൊരുക്കിയ സർപ്രൈസ് ഗിഫ്റ്റ്

‘നീയും ഞാനും’ സീരിയൽ താരം ഷിജുവിന്റെ ജന്മദിനത്തിലാണ് ഭാര്യയുടെ സർപ്രൈസ്

Actor Shiju Abdul Rasheed, Devi Shiju, Neeyum Njanum serial, Shiju Neeyum Njanum, Ravivarman Shiju, Shiju AR, Shiju AR birthday, Shiju AR birthday cake, ഷിജു, നടൻ ദേവി ഷിജു, നീയും ഞാനും, രവിവർമ്മൻ

മലയാളസിനിമയിൽ നായകനായെത്തി പിന്നീട് തമിഴ്,തെലുങ്ക്, കന്നഡ സിനിമകളിലും സജീവമായ നടനാണ് ഷിജു അബ്ദുൽ റഷീദ്. രണ്ടു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമാ സീരിയല്‍ ലോകത്തെ സജീവസാന്നിധ്യമാണ് ഷിജു.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിൽ രവിവർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഷിജു ഇപ്പോൾ. ഹെലികോപ്ടറിൽ വന്നിറങ്ങുന്ന ധനാഢ്യനായ നായകനെയാണ് പരമ്പരയിൽ ഷിജു​ അവതരിപ്പിക്കുന്നത്.

ഷിജുവിന്റെ ജന്മദിനത്തിൽ ഭാര്യ പ്രീതി സമ്മാനിച്ച സർപ്രൈസ് ആണ് ഇപ്പോൾ​ ശ്രദ്ധ കവരുന്നത്. ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രവിവർമ്മൻ എന്ന നായകകഥാപാത്രത്തെ ഒരു കേക്കിലേക്ക് ആവിഷ്കരിച്ചിരിക്കുകയാണ് പ്രീതി.

മഴവിൽക്കൂടാരം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഷിജു ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമാലോകത്ത് സജീവമായ ഷിജു പതിയെ സീരിയലുകളിലേക്ക് കൂടുമാറുകയായിരുന്നു. സ്വന്തം, എന്‍റെ മാനസപുത്രി, മന്ദാരം, താലോലം, ഓട്ടോഗ്രാഫ്, ജാഗ്രത തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിൽ ഷിജു അഭിനയിച്ചിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Shiju abdul rasheed aka devi shiju neeyum njanum serial actor birthday cake

Next Story
ആ സ്വപ്നം സഫലമാവുന്നു; സന്തോഷം പങ്കിട്ട് സായ് വിഷ്ണുSai Vishnu, Sai Vishnu photos, Sai Vishnu videos, Sai Vishnu latest news, Sai Vishnu bigg boss malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com