scorecardresearch
Latest News

ഇപ്പോൾ ഞങ്ങളുടെ വിഷമം നീയാണ്, സഹോദരിയുടെ വാക്കുകൾ കേട്ട് കണ്ണീരോടെ ദിൽഷ; വീഡിയോ

“ബിഗ് ബോസിൽ പോകുന്നതിനു മുൻപ് ഞങ്ങൾ കണ്ട ദിലുവല്ല ഇപ്പോൾ. ഇപ്പോൾ കാണുന്ന ദിലു എപ്പോഴും തനിയെ ഇരിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളാണ്,” ദിൽഷ നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് സഹോദരി

Dilsha Prasannan, Dilsha latest

ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ടൈറ്റിൽ ജേതാവായത് ദിൽഷ പ്രസന്നൻ ആയിരുന്നു. എന്നാൽ, ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ദിൽഷ വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഷോയ്ക്കിടെ സഹമത്സരാർത്ഥികളായ റോബിനും ബ്ലെസ്‌ലിയും ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നെങ്കിലും ഇരുവരോടും സൗഹൃദം മാത്രമാണ് ഉള്ളതെന്ന് ദിൽഷ വ്യക്തമായിരുന്നു. എന്നാൽ ഷോ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നതോടെ, ഇരുവരുമായുള്ള സൗഹൃദം എന്നേക്കുമായി അവസാനിപ്പിക്കുകയാണെന്നും ദിൽഷ ഇൻസ്റ്റഗ്രാമിൽ​ ഷെയർ ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെ ദിൽഷയോട് സഹോദരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ബിഗ് ബോസിനു ശേഷം ദിൽഷയ്ക്ക് നേരേയുള്ള സൈബർ ആക്രമണങ്ങൾ ദിൽഷയേയും കുടുംബത്തെയും എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് സഹോദരി ഷേഖ പ്രസന്നന്റെ വാക്കുകളിൽ പ്രകടമാണ്.

“നീ കാരണം എല്ലാവരും കഷ്ടപ്പെടുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ? കാരണം ബിഗ് ബോസിൽ പോകുന്നതിനു മുൻപ് ഞങ്ങൾ കണ്ട ദിലുവല്ല ഇപ്പോൾ. ഇപ്പോൾ കാണുന്ന ദിലു എപ്പോഴും തനിയെ ഇരിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. നിന്നെ ഓർത്ത് അഭിമാനമാണ് ഞങ്ങൾക്ക്, നീയെല്ലാം വളരെ സ്ട്രോങ്ങായി നേരിടുന്നത് കാണുമ്പോൾ. ഒരിക്കലും നീ വിഷമിക്കരുത്. ആരു തളർത്താൻ ശ്രമിച്ചാലും നീ തളർന്നു പോവരുത്. എപ്പോഴും സ്ട്രോങ്ങ് ആയിരിക്കുക. നിന്റെ ലൈഫിനു വേണ്ടി നീ പൊരുതുക. അത് ഞങ്ങൾക്കാർക്കും ചെയ്തു തരാൻ കഴിയില്ല.”

“ഒരു ഗതികെട്ട വിന്നറാണ് ദിലു എന്നൊക്കെ പറഞ്ഞ് ധാരാളം കമന്റുകൾ വരുന്നുണ്ട്. ഒരിക്കലും ഒരു വിന്നർ അഭിമുഖീകരിക്കേണ്ട കാര്യമല്ല നീ അഭിമുഖീകരിക്കേണ്ടി വന്നത്. ഞങ്ങൾ എല്ലാവരും നിന്റെ കൂടെയുണ്ട്. നീ ഹാപ്പിയല്ലാതിരുന്നാൽ ഞങ്ങൾക്കും വിഷമമാവും. നീയൊന്ന് ഹാപ്പിയായി നോക്കൂ, നമ്മുടെ വീടും കുടുംബവും പഴയതുപോലെയാവും. ഞങ്ങളുടെ വിഷമം ഇപ്പോൾ നീയാണ്,” എന്നായിരുന്നു സഹോദരിയുടെ വാക്കുകൾ.

സഹോദരിയുടെ വാക്കുകൾ കേട്ട് കണ്ണുനീരൊപ്പുന്ന ദിൽഷയേയും വീഡിയോയിൽ കാണാം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Shekha prasannan about her sister dilsha prasannan cyber attack

Best of Express