scorecardresearch

ശരീരഭാരം 14 കിലോ കുറഞ്ഞു; പിആറിന്റെ ബലത്തിലല്ലാതെ മൂന്നാമനായതിൽ അഭിമാനം: ഷാനവാസ്

Bigg Boss Malayalam Season 7 Shanavas: രു പിആറിന്റേയും ബലത്തിൽ അല്ല. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയുടേയും ശ്രമത്തിന്റേയും ഫലമായാണ് നമ്മൾ സെക്കൻഡ് റണ്ണറപ്പായത്

Bigg Boss Malayalam Season 7 Shanavas: രു പിആറിന്റേയും ബലത്തിൽ അല്ല. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയുടേയും ശ്രമത്തിന്റേയും ഫലമായാണ് നമ്മൾ സെക്കൻഡ് റണ്ണറപ്പായത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shanavas Bigg Boss PR Controversy

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ കരുത്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ഷാനവാസ്. സെക്കൻഡ് റണ്ണറപ്പായി നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഷാനവാസ് ലൈവിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു പിആറിന്റേയും ബലത്തിൽ അല്ല സെക്കൻഡ് റണ്ണറപ്പ് ആയത് എന്ന് ഷാനവാസ് ലൈവിൽ പറഞ്ഞത് അനുമോളെ ഉദ്ധേശിച്ചാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. 

Advertisment

"ഒത്തിരി പ്രയാസപ്പെട്ടാണ് 100 ദിവസം തികച്ചത്. ഭയങ്കര അതിജീവനം ആയിരുന്നു. മുൻപത്തെ സീസൺ പോലെയല്ല ഇത്. ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ 14 കിലോ ശരീര ഭാരം കുറഞ്ഞു. അതിൽ നിന്ന് തന്നെ  അവിടെ അതിജീവിക്കാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് നിങ്ങൾക്ക് മനസിലാവുമല്ലോ," ലൈവിൽ ഷാനവാസ് പറഞ്ഞു.  

Also Read: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്

"ലാലേട്ടൻ പറഞ്ഞത് പോലെ പ്രഷർ കുക്കറിൽ ഇട്ട് പുഴുങ്ങിയെടുക്കുന്നത് പോലെയായിരുന്നു. അത്രയ്ക്ക് സ്ട്രെയിൻ ചെയ്തു. സ്ട്രെസ് ഉണ്ടായി. എന്തായാലും നിങ്ങൾക്ക് അഭിമാനിക്കാം. അല്ലെങ്കിൽ എനിക്ക് അഭിമാനിക്കാം. ഒരു പിആറിന്റേയും ബലത്തിൽ അല്ല. നിങ്ങളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയുടേയും ശ്രമത്തിന്റേയും ഫലമായാണ് നമ്മൾ സെക്കൻഡ് റണ്ണറപ്പ് എന്ന വലിയൊരു അച്ചീവ്മെന്റ് നേടിയെടുത്തത്. അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല." 

Advertisment

Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?

"നന്നായി ഗെയിം കളിച്ചു എന്ന വിശ്വാസം ഉണ്ട്. ചില സ്ഥലങ്ങളിൽ അപാകതകൾ  സംഭവിച്ചു. എവിടെയെങ്കിലും എന്തെങ്കിലും ഒക്കെ സംഭവിച്ച് കാണും. അതാണല്ലോ നമ്മൾ മൂന്നാം സ്ഥാനത്തേക്ക് പോയത്. എന്തായാലും ഒരു പിആറിന്റേയും ബലത്തിൽ അല്ല എന്നതിൽ നമുക്ക് അഭിമാനിക്കാം."

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

ഒരിക്കലും പ്രതീക്ഷിക്കാത്ത അൾക്കാരാണ് എവിക്ട് ആയി പോയിരുന്നത്. അങ്ങനെ വരുമ്പോൾ ടോപ് 5ൽ എത്താനായത് വലിയ കാര്യമാണ്. അനീഷിന്റെ അടുത്ത് എന്തായാലും പോകുമെന്നും ലൈവിൽ ഷാനവാസ് പറഞ്ഞു. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് സെക്കൻഡ് റണ്ണറപ്പ് ആയതിലെ നിരാശ ഷാനവാസ് പ്രകടിപ്പിച്ചിരുന്നു. എന്റേയും അനീഷിന്റേയും കൈപിടിച്ച് ലാലേട്ടൻ ഈ വേദിയിലേക്ക് വരും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ടോപ് 2ൽ എത്തും എന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും ഷാനവാസ് പറഞ്ഞിരുന്നു. 

Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: