scorecardresearch

ഷാനവാസേ, ഇനി ഞാൻ പാട്ടുപാടി ഈ ഷോയിലേക്ക് കയറിയാലോ? ദൈവമേ, സുപ്രഭാതം കഴിഞ്ഞ് ഇനി പാട്ടോ!

Shanavas and Aneesh Bigg Boss: ഷാനവാസും അനീഷും മാത്രമല്ല. ബിഗ് ബോസ് ഏഴാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ടസ്റ്റൻസ് എല്ലാം സ്റ്റാർ സിംഗേഴ്സിലെത്തുന്നുണ്ട്

Shanavas and Aneesh Bigg Boss: ഷാനവാസും അനീഷും മാത്രമല്ല. ബിഗ് ബോസ് ഏഴാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ടസ്റ്റൻസ് എല്ലാം സ്റ്റാർ സിംഗേഴ്സിലെത്തുന്നുണ്ട്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aneesh and Shanavas Star Singers

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട സൗഹൃദമായിരുന്നു ഷാനവാസിന്റേയും അനീഷിന്റേയും. ബിഗ് ബോസ് കഴിഞ്ഞതോടെ ഇവരുടെ ടോം ആൻഡ് ജെറി കോംമ്പോ കാണാനാവില്ലല്ലോ എന്ന നിരാശ സമൂഹമാധ്യമങ്ങളിലൂടെ പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോയാണ് വരുന്നത്. സ്റ്റാർ സിംഗറിന്റെ പ്രൊമോയിൽ ഷാനവാസിന്റേയും അനീഷിന്റേയും കളിയും തമാശയും വീണ്ടും കാണാം. 

Advertisment

എന്താണ് മച്ചാനെ ഇനി അടുത്ത പരിപാടി എന്നാണ് അനീഷിനോട് ഷാനവാസ് ചോദിക്കുന്നത്. അനീഷിന്റെ മറുപടി ഇങ്ങനെ, "ഷാനവാസേ, അപ്പോൾ  ബിഗ് ബോസ് ഒക്കെ കഴിഞ്ഞു. ഇനി ഞാൻ പാട്ടുപാടിയിട്ട് ഈ ഷോയിലേക്ക്, അയാതയ് സ്റ്റാർ സിംഗറിലേക്ക് ഒന്ന് കയറിയാലോ? എന്താ ഷാനവാസിന്റെ അഭിപ്രായം.

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

"എന്റെ ദൈവമേ സുപ്രഭാതം കഴിഞ്ഞതിന് ശേഷം ഇനി ഒരു പാട്ടോ? ഇപ്പോൾ അത്യാവശ്യത്തിന് ഫാൻസ് ഇല്ലേ? അത് കൊളമാക്കണോ. മിത്രമേ അത് വേണ്ട. നമുക്ക് പാട്ട് കേട്ടോണ്ടിരിക്കാം, ആസ്വദിച്ചോണ്ടിരിക്കാം അതല്ലേ നല്ലത്," സുഹൃത്തിനോട് ഷാനവാസിന്റെ വാക്കുകൾ ഇങ്ങനെ. 

Advertisment

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

രണ്ട് പേരേയും ഒരുമിച്ച് കാണാൻ കിട്ടുന്ന ഒരു പരിപാടിയും ഒഴിവാക്കില്ല. ഇങ്ങനെ രണ്ട് പേരെയും കാണുമ്പോൾ തന്നെ സന്തോഷം. രണ്ട് പേരും സൂപ്പർ എന്നെല്ലാമാണ് പ്രൊമോ വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്. ഷാനവാസും അനീഷും മാത്രമല്ല. ബിഗ് ബോസ് ഏഴാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ടസ്റ്റൻസ് എല്ലാം സ്റ്റാർ സിംഗേഴ്സിലെത്തുന്നുണ്ട്. 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

ബിഗ് ബോസ് ഏഴാം സീസൺ ആരംഭിച്ചപ്പോഴാണ് സ്റ്റാർ സിംഗേഴ്സ് ഹോം ടൂറായി മത്സരാർഥികളുടെ നാടുകളിലേക്ക് എത്തി പാട്ടുമായി നിറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞതോടെ മത്സര ചൂടിന്റെ ആവേശത്തിലേക്ക് സ്റ്റാർ സിംഗേഴ്സ് തിരിച്ചെത്തി. സ്റ്റാർ സിംഗേഴ്സ് തിരിച്ചെത്തിയപ്പോൾ അവർക്കൊപ്പം ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർഥികളും ചേരുകയാണ്. 

സ്റ്റാർ സിംഗേഴ്സിന്റെ ഷൂട്ടിന് ഇടയിലെ ചിത്രങ്ങൾ പങ്കുവെച്ച് ബിഗ് ബോസ് സീസൺ ഏഴിലെ സെക്കൻഡ് റണ്ണറപ്പ് ആയ ഷാനവാസ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലെത്തിയിരുന്നു. സ്റ്റാർ സിംഗർ ഫാമിലിയെ ബിബി ഗ്യാങ് കണ്ടപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ ആയ അനുമോളും സ്റ്റാർ സിംഗർ വേദിയിലെത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സിസൺ ഏഴിലെ ടോപ് 5 വീണ്ടും ഇവിടെ ഒന്നിക്കുന്നു. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: