scorecardresearch

മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും, ശൈത്യ കരയില്ല; ചുട്ട മറുപടി നൽകി ശൈത്യ

"ഗെയ്മര്‍ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണു എന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. പിന്നെ ഉത്തരം മുട്ടുമ്പോള്‍ മാരാരെ പോലെ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യം എനിക്കില്ല"

"ഗെയ്മര്‍ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണു എന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. പിന്നെ ഉത്തരം മുട്ടുമ്പോള്‍ മാരാരെ പോലെ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യം എനിക്കില്ല"

author-image
Television Desk
New Update
Akhil Marar Shaitya Santhosh

ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെ അവസാനിച്ചെങ്കിലും  വിവാദങ്ങൾക്ക് അവസാനമാകുന്നില്ല. സീസൺ 7 കപ്പ് അനുമോൾ സ്വന്തമാക്കിയതിന് പിന്നാലെ, ശക്തമായ സൈബർ ആക്രമണമാണ് മുൻ മത്സരാർത്ഥിയായ ശൈത്യ സന്തോഷ് നേരിടുന്നത്. ഷോയുടെ തുടക്കത്തിൽ അനുമോളുടെ സുഹൃത്തായിരുന്ന ശൈത്യ, പിന്നീട് 'പിന്നിൽ നിന്ന് കുത്തി' എന്ന ആരോപണവും 'കട്ടപ്പ' എന്ന വിളിപ്പേരും കാരണം ആരാധകരുടെ വെറുപ്പിന് പാത്രമായി. ഫിനാലെ വീക്കിൽ ശൈത്യ റീഎൻട്രി നടത്തിയപ്പോൾ അനുമോൾക്കെതിരെ സ്വീകരിച്ച നിലപാടുകളും സൈബർ ആക്രമണത്തിന് ആക്കം കൂട്ടി.

Advertisment

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

വിജയിയായി അനുമോളെ പ്രഖ്യാപിച്ചപ്പോൾ മുഖം കനപ്പിച്ചും കയ്യടിക്കാതെയും ശൈത്യ പ്രതികരിച്ചത് ട്രോളുകൾക്ക് വഴിയൊരുക്കിയതോടെയാണ് നടി  വിമർശകരുമായി കൊമ്പുകോർത്തുകൊണ്ട് രംഗത്തെത്തിയത്. ഒരു വീഡിയോയിലൂടെയാണ് ശൈത്യയുടെ മറുപടി. വീഡിയോയിൽ സീസൺ 5 വിജയിയായ അഖിൽ മാരാർക്കെതിരെയുള്ള രൂക്ഷമായ പരിഹാസവും ഉണ്ട്.

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

Advertisment

'പി.ആർ. വിനു സാറും ടീമും കപ്പ് വാങ്ങിക്കൊടുത്തു'

ബിഗ് ബോസ് സീസൺ 7 കപ്പ് അനുമോൾക്ക് 'വാങ്ങിക്കൊടുത്ത' പി.ആർ. വിനുവിനും ടീമിനും ശൈത്യ അഭിനന്ദനം അറിയിച്ചു. വിനുവിൻ്റെ പി.ആർ. വർക്ക് ആണ് അനുമോളെ വിജയിയാക്കിയതെന്ന ആരോപണമാണ് ശൈത്യ ഉന്നയിക്കുന്നത്.

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

ശൈത്യയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, ബിഗ് ബോസ് വീട്ടിൽ പ്രവേശിച്ച ശേഷം മൂന്നാമത്തെ ദിവസം, താൻ അറിയാതെ തൻ്റെ അച്ഛൻ്റെ കയ്യിൽ നിന്ന് ഒന്നര ലക്ഷം രൂപ വാങ്ങി, സോഷ്യൽ മീഡിയയിൽ വലിയ റീച്ച് ഉണ്ടാക്കിത്തരാമെന്നും പി.ആർ. പണിയെടുക്കാമെന്നും പറഞ്ഞ് വിനു  'പിഎൻ പണിയാണ്' (ചതി) നൽകിയത്. എന്നാൽ റീഎൻട്രിയുടെ സമയത്ത് 'ഒന്നര ലക്ഷത്തിന് പകരം 15 ലക്ഷം രൂപയുടെ പണി താൻ വിനുസാറിനെക്കൊണ്ട് ചെയ്യിപ്പിച്ചു'വെന്നും, അതുവഴിയാണ് തനിക്ക് ഇത്രയും റീച്ച് കിട്ടിയതെന്നും ശൈത്യ പരിഹസിച്ചു. തന്നെ വൈറലും ഫെയ്മസും ആക്കിയ എല്ലാ സോഷ്യൽ മീഡിയക്കാർക്കും യൂട്യൂബേഴ്‌സിനും ശൈത്യ നന്ദി അറിയിച്ചു.

സീസൺ 5 വിജയി അഖിൽ മാരാർക്കെതിരെ ശൈത്യയുടെ വിമർശനം രൂക്ഷമായിരുന്നു. റീഎൻട്രിക്ക് കയറിയ സമയത്ത് താൻ വിന്നറെ (അനുമോൾ) മോട്ടിവേറ്റ് ചെയ്യണമായിരുന്നു എന്ന മാരാരുടെ പരാമർശത്തിനാണ് ശൈത്യ മറുപടി നൽകിയത്: "ഞാൻ മോട്ടിവേറ്റ് അല്ലല്ലോ ചെയ്തത്, അതിന് പകരം ഞാൻ കപ്പ് വാങ്ങിക്കൊടുത്തല്ലോ. വിനുസാറും വിന്നറുടെ ഫാൻസുമാണ് പറയുന്നത്, അത് അറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. വിന്നർക്ക് ഞാൻ കാരണം കപ്പ് കിട്ടിയല്ലോ."

 "മാരാർ കൊട്ടിയാൽ മാക്രി കരയുമായിരിക്കും, അഡ്വക്കേറ്റ് ശൈത്യ കരയില്ല" എന്ന് ശൈത്യ തറപ്പിച്ചു പറഞ്ഞു. കൂടാതെ, "മാരാർ ഇരിക്കുന്ന തട്ട് താണേ ഇരിക്കൂ" എന്ന മാരാരുടെ ഫാൻസിൻ്റെ പ്രയോഗത്തെയും ശൈത്യ ചോദ്യം ചെയ്തു. 'ഗെയ്മർ തൊപ്പി'യുടെ മുന്നിൽ മാരാരുടെ തട്ട് എത്രത്തോളം താണു എന്ന് എല്ലാവരും കണ്ടതാണ്. നിലപാടുള്ളവർക്കേ ശത്രുക്കൾ ഉണ്ടാകൂ എന്നും, മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി തൻ്റെ നിലപാട് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞാണ് ശൈത്യ തൻ്റെ വീഡിയോ അവസാനിപ്പിച്ചത്.

Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: