scorecardresearch
Latest News

അയ്യോ അമ്മാ, ട്രാക്ക് മാറി; പാലാപ്പള്ളി- ദേവദൂതർ ഫ്യൂഷനുമായി ശൈത്യയും അമ്മയും

സോഷ്യൽ മീഡിയയിൽ ട്രെൻഡായി കൊണ്ടിരിക്കുന്ന പാലാപ്പള്ളി, ദേവദൂതർ പാടി തുടങ്ങിയ ഗാനങ്ങൾക്ക് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് നടി ശൈത്യ സന്തോഷും അമ്മയും

Shaitya Santhosh, Shaitya Santhosh and mother, Shaitya Santhosh Paalapalli Devadoothar reel

സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റുപാടുന്ന രണ്ടു പാട്ടുകളാണ്, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ദേവദൂതർ പാടിയെന്ന പാട്ടും ‘കടുവ’യിലെ പാലാപ്പള്ളി തിരുപ്പള്ളിയും. ഫേസ്ബുക്കിലും യൂട്യൂബിലും ഇൻസ്റ്റ റീലുകളിലുമൊക്കെ ഈ പാട്ടുകളാണ് ഇപ്പോൾ താരം. സെലിബ്രിറ്റികളടക്കം പലരും ഈ പാട്ടുകളുടെ റീലുകളുമായി എത്തുകയാണ്. കഴിഞ്ഞ ദിവസം നടിമാരായ ഷീലു എബ്രഹാമും നിത പ്രോമിയും പാലാപ്പള്ളി തിരുപ്പള്ളിയെന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ടെലിവിഷൻ താരമായ ശൈത്യ സന്തോഷ് ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാലാപ്പള്ളിയും ദേവദൂതറും മിക്സ് ചെയ്താണ് ശൈത്യ റീൽ ഒരുക്കിയിരിക്കുന്നത്. ശൈത്യയ്ക്ക് ഒപ്പം അമ്മയേയും വീഡിയോയിൽ കാണാം.

ഇരുവരും പാലാപ്പള്ളി ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്നതും ഇടയ്ക്ക് അമ്മ ട്രാക്ക് മാറ്റി ദേവദൂതർ പാടിയെന്ന് ഗാനത്തിന് അനുസരിച്ച് സ്റ്റെപ്പിടുന്നതും വീഡിയോയിൽ കാണാം.

അമ്മയ്ക്ക് ഒപ്പമുള്ള റീലുകളും സ്കിറ്റുകളുമൊക്കെ മുൻപും ശൈത്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖങ്ങളിലൊന്നാണ് ശൈത്യാ സന്തോഷിന്റേത്. ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസ്’, മഴവിൽ മനോരമയിലെ ‘കോമഡി ഫെസ്റ്റിവൽ’, ഫ്ളവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്നു തുടങ്ങി നിരവധിയേറെ പ്രോഗ്രാമുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് ശൈത്യ. ഏഴു വർഷമായി മിനി സ്ക്രീനിൽ സജീവസാന്നിധ്യമായ ശൈത്യ, ജോ ആൻഡ് ദി ബോയ്, കിങ് ലയർ, നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പത്തനംത്തിട്ട റാന്നി സ്വദേശിയായ ശൈത്യ നൃത്തത്തിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. ക്ലാസ്സിക് ഡാൻസിൽ പ്രാവിണ്യം നേടിയിട്ടുണ്ട്. മോണോ ആക്റ്റിൽ സംസ്ഥാനതലത്തില്‍ വിജയിയുമായിരുന്നു ശൈത്യ. എൽഎൽബി ബിരുദധാരിയാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Shaitya santhosh and mother dancing with pala palli thiruppalli song devadoothar padi