Latest News

എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറടിപ്പിക്കുന്നില്ലെന്ന് കേൾക്കുമ്പോൾ സന്തോഷം; സജിനോട് ഷഫ്ന

നീയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല. അതാണെന്റെ ഏറ്റവും വലിയ പേടിസ്വപ്നം

Shafna sajin, serial actress, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സജിനും ഷഫ്നയും. സാന്ത്വനം പരമ്പരയിലെ ശിവനെന്ന കഥാപാത്രത്തിലൂടെയാണ് സജിൻ ഏറെ ശ്രദ്ധേയനായത്. സജിന്റെ ഭാര്യ ഷഫ്നയും അഭിനയ രംഗത്ത് സജീവമാണ്. എട്ടാം വിവാഹ വാർഷിക ദിനത്തിൽ സജിനായ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഷഫ്ന.

”സന്തോഷകരമായ വിവാഹ വാർഷികം… ഇന്നലെ രാത്രി മുഴുവനും സംസാരിച്ചിരിക്കുമ്പോൾ, നമ്മൾ വിവാഹിതരായിട്ട് ഒരു മാസമോ അതിലധികമോ ആണെന്നപോലെ തോന്നുന്നു. എന്നോടൊപ്പമുള്ള ജീവിതം നിനക്ക് വിരസമായിരുന്നില്ല എന്നതിൽ സന്തോഷമുണ്ട്, അത് നമ്മുടെ ജീവിതം കൂടുതൽ മികച്ചതാക്കുന്നതിൽ എന്നെ ആവേശം കൊള്ളിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഞാൻ എപ്പോഴും പറയുന്നതുപോലെ, നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. നീയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല. അതാണെന്റെ ഏറ്റവും വലിയ പേടിസ്വപ്നം….

നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ച അല്ലാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഞാൻ തിരിച്ചറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഇക്കാ…. ഒരുമിച്ച് നമ്മുടെ ജീവിതം കൂടുതൽ സാഹസികവും മനോഹരവുമാക്കാം… കൈകൾ പിടിച്ച്, മുറുകെ കെട്ടിപ്പിടിച്ച്, പരിധിയില്ലാതെ ചുംബിച്ചും, തോളിൽ ചാഞ്ഞും, ഓരോ നിമിഷം ചേർന്നിരുന്നു നമുക്ക് മുന്നോട്ട് പോകാം. വിവാഹ വാർഷികാശംസകൾ,” സജിന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മിശ്രവിവാഹമായിരുന്നു സജിന്റെയും ഷഫ്നയുടേയും. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ഷഫ്ന. ബാലതാരമായി സിനിമയിലെത്തിയ ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ കൂടെയുണ്ട്. ഷഫ്‌ന വഴിയാണ് സീരിയലിലേക്കുള്ള സജിന്റെ കടന്നുവരവ്. ഇന്ന് സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ് സജിൻ.

Read More: നിലയെ കണ്ട സന്തോഷത്തിൽ വിതുമ്പി ശ്രീനിയുടെ അമ്മ; കൊഞ്ചിച്ച് മതിയാകാതെ സഹോദരിമാർ; പേളിയുടെ സർപ്രൈസ് വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Shafna sajin instagram post on wedding anniversary

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express