Latest News

ചേച്ചിക്ക് എന്നോട് എന്താണ് വൈരാഗ്യം? മൃദുലയോട് റെബേക്ക

മൃദുലയെ താൻ ഒരു തവണയേ കണ്ടിട്ടൂളളൂവെന്ന് റെബേക്ക പറഞ്ഞു. ഏതോ അവാർഡ് ചടങ്ങിൽ വച്ച്, അവിടെ ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ

Mridula vijay, rebecca santhosh,ie malayalam

പൂക്കാലം വരവായി, കസ്തൂരിമാൻ എന്നീ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികമാരായി മാറിയ താരങ്ങളാണ് മൃദുല വിജയും റെബേക്ക സന്തോഷും. ഇരുവരും വിവാഹിതരാകാനുളള ഒരുക്കത്തിലാണ്. അടുത്ത മാസമാണ് മൃദുലയും യുവ കൃഷ്ണയും തമ്മിലുളള വിവാഹം. സംവിധായകൻ ശ്രീജിത്ത് വിജയ്‌യുമായുളള റെബേക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി ഇതു വരെ പുറത്തു വിട്ടിട്ടില്ല.

മൃദുലയും റെബേക്കയും തമ്മിൽ വഴക്കാണോയെന്ന് ഇടയ്ക്ക് ആരാധകർ ചോദിച്ചിരുന്നു. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നാണ് ഇരുവരും അന്നു പറഞ്ഞത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പറഞ്ഞ് ഇരുവരും ലൈവിലെത്തിയപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.

Read More: വിവാഹത്തിന് പ്രത്യേകം നെയ്തെടുത്ത പുടവ; വീഡിയോ പങ്കുവച്ച് മൃദുല

“കുറെ പേര്‍ പറഞ്ഞു നമ്മൾ തമ്മില്‍ വഴക്കാണ്, വൈരാഗ്യമുണ്ട് എന്നൊക്കെ. ശരിക്കും ചേച്ചിക്ക് എന്നോട് എന്താണ് വൈരാഗ്യം?” ചിരിയോടെ റെബേക്ക മൃദുലയോട് ചോദിച്ചു. ‘ഞാനും ചേച്ചിയും തമ്മില്‍ ഒരു വൈരാഗ്യവുമില്ല,’ റെബേക്ക പറഞ്ഞു. ചേച്ചി നിങ്ങൾ തമ്മിൽ വഴക്കാണോയെന്ന് ചോദിച്ച് ഒരു ഫാൻ തനിക്ക് മെസേജ് അയച്ചിരുന്നുവെന്ന് മൃദുലയും പറഞ്ഞു. ഇല്ലെന്ന് ഞാൻ മറുപടി കൊടുത്തു. ഇതാരാ പറഞ്ഞേയെന്ന് ഞാന്‍ ചോദിച്ചപ്പോൾ റെബേക്കയും മൃദുലയും തമ്മില്‍ വഴക്കാണെന്ന് പറഞ്ഞ് ഫാന്‍സുകാര്‍ തമ്മില്‍ ഭയങ്കര വഴക്കാണെന്ന് ആരാധിക പറഞ്ഞതായി മൃദുല വ്യക്തമാക്കി.

മൃദുലയെ താൻ ഒരു തവണയേ കണ്ടിട്ടൂളളൂവെന്ന് റെബേക്ക പറഞ്ഞു. ഏതോ അവാർഡ് ചടങ്ങിൽ വച്ച്, അവിടെ ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ. തിരുവനന്തപുരത്ത് ചിത്രാഞ്ജലിയിൽ ഷൂട്ടിനു പോകുമ്പോൾ വേറെ കുറേ സീരിയൽ ഷൂട്ടിങ് നടക്കുന്നുണ്ടാവും. അപ്പോൾ പരസ്പരം കാണാനും സംസാരിക്കാനും ഒക്കെ പറ്റും. പക്ഷേ, ഞങ്ങൾ തമ്മിൽ അങ്ങനെ പോലും കണ്ടിട്ടില്ലെന്നും റെബേക്ക പറഞ്ഞു.

റെബേക്കയുടെ വിവാഹം എന്നാണെന്ന് മൃദുല ചോദിച്ചപ്പോൾ വളരെ കുറച്ച് ദിവസത്തിനുളളിലാണ് എന്‍ഗേജ്‌മെന്റ് നടത്താന്‍ തീരുമാനിക്കുന്നത്. അതുപോലെ തന്നെ കല്യാണവും ഒരുനാള്‍ പെട്ടെന്ന് നടക്കുമെന്ന കാര്യം ഉറപ്പാണെന്നായിരുന്നു താരത്തിന്റെ മറുപടി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial stars mridula vijay rebecca santhosh live video515743

Next Story
ടിക്‌ടോക് വീഡിയോയുമായി ‘പൗര്‍ണമിതിങ്കള്‍’ താരങ്ങൾGouri Krishna, Vishnu Nair, Gouri krishna Pournamithinkal, kingini mol Pournamithinkal, Gouri Krishna kingini mol photos, Gouri Krishna kingini mol videos
The moderation of comments is automated and not cleared manually by malayalam.indianexpress.com