മലയാള സീരിയലിൽ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. ‘സ്വന്തം’ സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും വെറുക്കുന്ന ഒന്നാണ്. വില്ലത്തിയിൽനിന്നും ‘സ്വന്തം സുജാത’ പരമ്പരയിലെ സുജാതയിലൂടെ മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആരാധകർ എപ്പോഴും ചന്ദ്ര ലക്ഷ്മണിനോട് ചോദിച്ചിരുന്ന ചോദ്യമായിരുന്നു, എന്നാണ് വിവാഹം?. ഈ ചോദ്യങ്ങൾക്കെല്ലാമുളള മറുപടിയാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്. സ്വന്തം സുജാത പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റിയാണ് അതിലെ നായികയായ ചന്ദ്രയെ ജീവിത സഖിയാക്കുന്നത്.
”കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങൾ പുതിയ ജീവിത യാത്ര തുടങ്ങുകയാണ്. ഞങ്ങൾ ജീവിതത്തിൽ കൈകോർത്തു പിടിക്കുമ്പോൾ ഞങ്ങളെ സ്നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇവിടെ അവസാനമാകുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തുകയും വേണം,” ഇതായിരുന്നു ജോഷിന്റെ കൈപിടിച്ചുളള ചിത്രത്തിനൊപ്പം നടി കുറിച്ചത്.
താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ചന്ദ്ര ലക്ഷ്മണിന് ആശംസകൾ നേർന്നിട്ടുണ്ട്. മിനിസ്ക്രീനിലെ തങ്ങളുടെ ഇഷ്ട ജോഡികൾ ജീവിതത്തിലും ഒന്നാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Read More: രാക്കുയിൽ സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയാവുന്നു, വരൻ ഗായകൻ വിജയ് മാധവ്