Latest News

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

സ്വന്തം സുജാത പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റിയാണ് അതിലെ നായികയായ ചന്ദ്രയെ ജീവിത സഖിയാക്കിയിരിക്കുന്നത്

chandra lakshman, serial actors, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.

‘സ്വന്തം സുജാത’ പരമ്പരയിലെ സുജാതയിലൂടെ മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മൺ. സ്വന്തം സുജാത പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റിയാണ് അതിലെ നായികയായ ചന്ദ്രയെ ജീവിത സഖിയാക്കിയിരിക്കുന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേതും.

മലയാള സീരിയലിൽ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. ‘സ്വന്തം’ സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും വെറുക്കുന്ന ഒന്നാണ്.

Read More: കല്യാണ ഒരുക്കങ്ങൾ തുടങ്ങി, സേവ് ദ് ഡേറ്റ് അറിയിച്ച് ആലീസ് ക്രിസ്റ്റി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial stars chandra lakshman and tosh christy got married

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com