‘ബിഗ് ബോസ്’ താരം അനൂപ് കൃഷ്ണൻ വിവാഹിതനാവുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്

anoop krishnan, serial artist, ie malayalama

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരവും ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർഥിയുമായിരുന്ന അനൂപ് കൃഷ്ണൻ വിവാഹിതനാവുന്നു. ഇൻസ്റ്റഗ്രാമിലൂടെ അനൂപാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് ബിഗ് ബോസ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യ എന്നാണ് പേരെന്നും ഡോക്ടറാണെന്നുമാണ് അനൂപ് പറഞ്ഞത്.

സുഹൃത്തും കലാകാരനുമായ ഷജീൽ കബീര്‍ വരച്ച തന്‍റേയും ഐശ്വര്യയുടേയും ചിത്രങ്ങൾ പങ്കുവച്ചാണ് സേവ് ദി ഡേറ്റ് വീഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവച്ചത്. ജൂൺ 23 നാണ് സേവ് ദി ഡേറ്റായി വിഡിയോയിൽ കൊടുത്തിരിക്കുന്നത്.

anoop krishnan, serial artist, ie malayalama

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് ‘സീത കല്യാണം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ നായകനായ കല്യാണിനെ അവതരിപ്പിച്ചത് അനൂപ് കൃഷ്ണനാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ സീരിയൽ മുന്നേറുന്നതിനിടയിലാണ് അനൂപിന് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ നിന്നും അവസരം ലഭിക്കുന്നത്. സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു.

Read More: ജീവിതത്തിൽ ഒരു സ്റ്റേജിൽ ശരിക്കും വീണു പോയി, ഇപ്പോൾ ആരെയും വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ല: മേഘ്ന വിൻസെന്റ്

ബിഗ് ബോസിന്റെ ഷൂട്ട് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇനി സീതാകല്യാണത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ്. ഫിസിക്കൽ ടാസ്കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാ‍ർഥികളിൽ ഒരാൾ അനൂപായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial fame anoop krishnan and aishwarya nair engagement on june518971

Next Story
വിവാഹം കഴിക്കാത്തതിന്റെ കാരണം? അനു ജോസഫിന്റെ മറുപടിanu joseph, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com