ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് വരദ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് വരദ കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയത്. ഗൃഹപ്രവേശചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വരദ ഷെയർ ചെയ്തിരുന്നു.
മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഹാപ്പി ബർത്തഡേ മൈ സൺഷൈൻ” എന്നാണ് വരദ കുറിച്ചത്. കുഞ്ഞിന് ആശംസകളറിയിച്ച് അനവധി പേർ കമന്റ് ബോക്സിലെത്തിയിട്ടുണ്ട്. വരദയുടെ അച്ഛനെയും അമ്മയെയും ചിത്രങ്ങളിൽ കാണാം. പ്രിയപ്പെട്ടവർക്കൊപ്പം കേക്ക് മുറിക്കുകയാണ് കുഞ്ഞ് ജിയാൻ.
2006 ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്.
2014 മേയ് 25-നാണ് മഴവിൽ മനോരമയിലെ ‘അമല’ എന്ന സീരിയലിൽ നായികയായി അഭിനയിക്കുമ്പോൾ അതേ സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഹതാരം ജിഷിൻ മോഹനെ വിവാഹം കഴിക്കുന്നത്.
അടുത്തിടെ വരദയും ഭര്‍ത്താവ് ജിഷിന്‍ മോഹനും വേര്‍പിരിഞ്ഞു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ ഇതുവരെ ജിഷിനോ വരദയോ പ്രതികരിച്ചിട്ടില്ല.