ടെലിവിഷന്‍ താരങ്ങളില്‍ അധികം പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ ഷെയര്‍ ചെയ്യുന്ന ഫൊട്ടൊകളും റീല്‍സുകളും മറ്റും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇത്തരത്തില്‍ റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സീരിയല്‍ താരമാണ് സൗപര്‍ണിക സുബാഷ്. സഹപ്രവര്‍ത്തകരുടെ കൂടെയുളള വീഡിയോകള്‍ ആരാധകര്‍ക്കായി സൗപര്‍ണിക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്.
ആയിഷ എന്ന പുതിയ ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്കിലുള്ള ചിത്രങ്ങളാണ് സൗപർണിക ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനത്തിലെ ലുക്കാണ് സൗപർണിക ചെയ്‌തിരിക്കുന്നത്.ലുക്ക് അടിപൊളിയായിരിക്കുന്നു എന്നാണ് ആരാധക കമന്റുകൾ.ആയിഷയുടെ സംവിധായകൻ ആമിർ പള്ളിയ്‌ക്കലും പോസ്റ്റിനു താഴെ കമന്റു ചെയ്‌തിട്ടുണ്ട്.
പൊന്നിയിൽ സെൽവനിലെ കുന്ദവൈ മേക്കോവർ ലുക്കിലുള്ള ചിത്രങ്ങളും സൗപർണിക പങ്കുവച്ചിരുന്നു.
റീൽസുകളും ഫൊട്ടൊഷൂട്ട് ചിത്രങ്ങളും സൗപർണിക ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്. വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഇതിനെല്ലാം ലഭിക്കുന്നത്. സീരിയൽ മേഖലയിലും സജീവമാണ് സൗപർണിക.