scorecardresearch
Latest News

കുന്ദവൈ ലുക്കിൽ സൗപർണിക; ചിത്രങ്ങൾ

പൊന്നിയിൽ സെൽവൻ എന്ന മണിരത്‌നം ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമാണ് കുന്ദവൈ എന്നത്

കുന്ദവൈ ലുക്കിൽ സൗപർണിക; ചിത്രങ്ങൾ

ടെലിവിഷന്‍ താരങ്ങളില്‍ അധികം പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ ഷെയര്‍ ചെയ്യുന്ന ഫൊട്ടൊകളും റീല്‍സുകളും മറ്റും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇത്തരത്തില്‍ റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സീരിയല്‍ താരമാണ് സൗപര്‍ണിക സുബാഷ്. സഹപ്രവര്‍ത്തകരുടെ കൂടെയുളള വീഡിയോകള്‍ ആരാധകര്‍ക്കായി സൗപര്‍ണിക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്.

പൊന്നിയിൽ സെൽവൻ എന്ന മണിരത്‌നം ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമാണ് കുന്ദവൈ എന്നത്. ആ കഥാപാത്രത്തിന്റെ ലുക്കിലുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് സൗപർണിക പങ്കുവച്ചത്. ലുക്ക് അടിപൊളിയായിരിക്കുന്നു എന്നാണ് ആരാധക കമന്റുകൾ.

റീൽസുകളും ഫൊട്ടൊഷൂട്ട് ചിത്രങ്ങളും സൗപർണിക ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്. വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഇതിനെല്ലാം ലഭിക്കുന്നത്. സീരിയൽ മേഖലയിലും സജീവമാണ് സൗപർണിക.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Serial artist souparnika subhash makeover photoshoot ponniyin selvan look

Best of Express