മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ശരത്ത് ദാസ്. കൃഷ്ണ വേഷത്തിലെത്തിയാണ് ശരത്ത് മലയാളികളുടെ മനസ്സിലിടം നേടിയത്. കുറച്ചധികം നാളുകൾക്ക് ശേഷം വീണ്ടും സീരിയൽ മേഖലയിൽ സജീവമാകുകയാണ് ശരത്ത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന ‘ബാലനും രമയും’ എന്ന സീരിയിലിലൂടെയാണ് ശരത്ത് എത്തുന്നത്. ശ്രീകലയാണ് സീരിയിലെ നായിക.
ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശരത്ത്. ഓസ്കർ നേട്ടം കൊയ്ത നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം അഭ്യാസ പ്രകടനം കാഴ്ചവയ്ക്കുകയാണ് താരം. മൂന്നു തേങ്ങ കയ്യിലെടുത്ത് അത് ഒരേ സമയം മുകളിലേക്ക് എറിഞ്ഞ ശേഷം ഒന്നിനു പുറകെ ഒന്നായി കയ്യിൽ പിടിക്കുകയാണ്. പശ്ചാത്തലമായി നാട്ടു നാട്ടു ഗാനം കേൾക്കാം. “ആർ ആർ ആർ നു ആശംസകൾ, പക്ഷേ ഞാൻ നല്ല നാടൻ നാട്ടു നാട്ടു നാട്ടു തേങ്ങ……. വച്ച്” എന്നാണ് വീഡിയോയ്ക്ക് താഴെ ശരത്ത് കുറിച്ചത്.
എന്റെ മനോഹരേട്ട എന്തൊക്കെ അഭ്യാസങ്ങൾ ആണ് ആ പയ്യൻ കാണിക്കുന്നേ ,എൻ്റെ ദൈവമേ തെങ്ങയോ സത്യം പറ നിങ്ങൾ ബാലരമയിലെ മായാവിയല്ലേ, ബാലന്റെ കുസൃതികൾ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
1994ൽ പുറത്തിറങ്ങിയ ‘സ്വം’ എന്ന ചിത്രത്തിലൂടെയാണ് ശരത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് പത്രം, ഡാർലിങ്ങ് ഡാർലിങ്ങ്, ഇന്ദ്രിയം, ദേവദൂതൻ, നാട്ടുരാജാവ്, സൂ സൂ സുധി വാത്മികം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് ‘ദയ’ എന്ന സീരിയിലിലാണ് ശരത്ത് അവസാനമായി എത്തിയത്.