മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ശരണ്യ ശ്രദ്ധിക്കപ്പെടുന്നത്. വേദിക എന്ന വില്ലത്തി കഥാപാത്രം ശരണ്യയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തു. നർത്തകി കൂടിയായ ശരണ്യ ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണിപ്പോൾ. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണ ചെയ്യുന്ന ഷോയിൽ ശരണ്യയുടെ ജോഡിയായി എത്തുന്നത് ഭർത്താവ് മനേഷ് രാജനാണ്.
ഷോയിൽ തെയ്യം അടിസ്ഥാനമാക്കി ഒരു പ്രകടനം ശരണ്യയും പ്രിയതമനും ചെയ്തിരുന്നു. വിധികർത്താക്കളിൽ നിന്ന് ഇരുവർക്കും അഭിനന്ദനങ്ങളും ലഭിച്ചു. ഇതിനു പിന്നാലെ തെയ്യം വേഷം അണിയുന്നതിന്റെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചിരിക്കുകയാണ് ശരണ്യ.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ശരണ്യ വീഡിയോ ഷെയർ ചെയ്തത്. “തെയ്യം പെർഫോമൻസ് ചെയ്യാനായത് അനുഗ്രഹമായി കാണുന്നു. സ്നേഹവും അഭിനന്ദനവും അറിയിച്ച എല്ലാവർക്കും നന്ദി” ശരണ്യ കുറിച്ചു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസിൽ അനവധി താരങ്ങൾ മത്സരാർത്ഥികളായുണ്ട്. ആശ ശരത്ത്, ശ്രീശാന്ത്, ദുർഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ.