ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ‘മൗനരാഗം’ എന്ന സീരിയലിൽ നായികയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സബിത നായർ. താരം വിവാഹിതയായെന്ന വാർത്തയാണ് പുറത്തുവരുന്നത്. രമിത്താണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
സബിതയുടെ ബന്ധുവും നടിയുമായ സൗപർണിക സുബാഷാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അനവധി താരങ്ങളും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.