/indian-express-malayalam/media/media_files/uploads/2022/12/Reshmi-soman.png)
മലയാളിക്ക് ഏറെ സുപരിചിതയായ താരമാണ് രശ്മി സോമൻ. 'ആദ്യത്തെ കൺമണി', 'ഇഷ്ടമാണ് നൂറുവട്ടം', 'വർണ്ണപ്പകിട്ട്', 'അരയന്നങ്ങളുടെ വീട്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ച രശ്മി ശ്രദ്ധ നേടുന്നത് മിനിസ്ക്രീനിലൂടെയാണ്. 'അക്കരപ്പച്ച', 'അക്ഷയപാത്രം', 'ശ്രീകൃഷ്ണലീല', 'പെൺമനസ്സ്' എന്ന സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ രശ്മി തന്റെ പ്രൊഫൈലിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രശ്മി ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അനവധി ആരാധകരാണ് ചിത്രങ്ങൾ ഏറ്റെടുത്തത്. തമിഴ്നാട് പ്രദേശങ്ങൾ പശ്ചാത്തലമായുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫൊട്ടൊഗ്രാഫറായ അഘോഷ് വൈഷ്ണവമാണ്.
ഇതെ സീരിസിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്. പ്രായമായ കുറച്ച് ആളുകൾക്കിടയിൽ ഇരിക്കുന്ന രശ്മിയെ ഈ ചിത്രത്തിൽ കാണാം. "ചിത്രങ്ങൾ എടുത്ത് കഴിഞ്ഞാൽ, അത് നന്നായാൽ ക്യാമറയിലെ ചിത്രം നോക്കി മുഖത്തു ഒരു ചിരി ഉണ്ടാവും .. ഇങ്ങനെ ഒരു ചിത്രം ആണേൽ അത് ഉണ്ടാവണം എന്നില്ല .. കണ്ണ് നിറഞ്ഞേക്കാം" എന്നാണ് ചിത്രത്തിനു ഫൊട്ടൊഗ്രാഫർ നൽകിയിരിക്കുന്ന അടികുറിപ്പ്.
ചിത്രത്തിനു ഒരുപാട് അഭിനന്ദനങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന 'ഭാഗ്യലക്ഷ്മി' എന്ന സീരിയലാണ് രശ്മി ഇപ്പോൾ ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us