മത്സ്യ കന്യകയെ പോലെ മൃദുല വിജയ്; ശ്രദ്ധ നേടി ഫോട്ടോഷൂട്ട്

‘പൂക്കാലം വരവായി’ എന്ന സീരിയലിലെ സംയുക്തയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മൃദുലയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മൃദുല വിജയ്. ‘ഭാര്യ’ എന്ന പരമ്പരയിലെ രോഹിണിയെന്ന കഥാപാത്രമാണ് കുടുംബപ്രേക്ഷകർക്കിടയിൽ മൃദുലയെ പ്രശസ്തയാക്കിയത്. കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മൃദുലയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മൃദുല.

മുൻപ് ഭക്തമീരയുടെ വേഷത്തിലുള്ള മൃദുലയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

സിനിമയിലാണ് മൃദുല ആദ്യം അരങ്ങേറ്റം കുറിച്ചത്. പതിനഞ്ചാം വയസ്സിൽ ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ നായികയായാണ് മൃദുല അഭിനയത്തിലെത്തുന്നത്. ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന തമിഴ് ചിത്രത്തിലും മൃദുല നായികയായിരുന്നു. സിനിമയിൽ നിന്നും സീരിയലിലേക്കുള്ള മൃദുലയുടെ ചുവടുവെപ്പ് ‘കല്യാണസൗഗന്ധികം’ എന്ന സീരിയലിലൂടെ ആയിരുന്നു.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ മൃദുല നല്ലൊരു നർത്തകി കൂടിയാണ്. താര കല്യാൺ ആണ് നൃത്തത്തിൽ മൃദുലയുടെ ഗുരു. പ്രശസ്ത സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്‍റെ കൊച്ചുമകൾ കൂടിയാണ് മൃദുല.

Read more: കണ്ണകിയായി ഉമാ നായർ; എന്നും ഈ മാസ്സ് ലേഡിയോട് ആരാധനയെന്ന് താരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Serial artist mridula vijai new instagram post mermaid photo shoot

Next Story
Uppum Mulakum: കണ്ണു നനയിപ്പിക്കുന്ന പ്രകടനവുമായി നീലു; വീഡിയോUppum mulakum, Uppum mulakum latest episode, Uppum mulakum neelu, Uppum mulakum parukkutty, parukutty video, parukutty Flowers Top Singer 2, parukutty top singer 2, uppum mulakum team top singer 2, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com